ന്യൂഡൽഹി: രാജ്യത്തെ ആകമാനം ആശങ്കയിലാക്കിയ കന്നുകാലി വിൽപ്പന നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അലങ്കാര മത്സ്യത്തിന്റെ വളർത്തൽ, വിപണനം, പ്രദർശനം എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

അലങ്കാര മീനുകളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കരുതെന്നും പ്രദര്‍ശനത്തിന് വെക്കരുതെന്നുമുള്ള സുപ്രധാനമായ നിര്‍ദേശങ്ങളാണ് പുതിയ ഉത്തരവില്‍ ഉള്ളത്. മറ്റ് ജീവജാലങ്ങൾക്കൊപ്പം അക്വേറിയം വയ്ക്കരുതെന്നും അക്വേറിയങ്ങളിൽ വെറ്റിനറി ഡോക്ടറും, സഹായിയും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. മീനുകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തിയാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

സാധാരണയായി വളർത്തുന്ന മത്സ്യങ്ങളടക്കം 158 ഇനം മീനുകളുടെ പരിപാലനത്തിലാണ് പുതിയ വിജ്ഞാപന പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേയും ലക്ഷദ്വീപിലേയും പവിഴപ്പുറ്റുകളിൽ വളരുന്ന മീനുകളെ പ്രദർശനത്തിനായി പിടിക്കുന്നതും കുറ്റകരമാക്കി. വീടുകളിലെ മീന്‍വളര്‍ത്തലുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശം ഉത്തരവില്‍ ഇല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook