ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ജങ്ക് ഫുഡിനു നിരോധനം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ് ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കേന്ദ്രം വിലക്കിയിരിക്കുന്നത്. വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചിട്ടുണ്ട്.
കോളകള്‍, ബര്‍ഗര്‍, പിസ, സമോസ, പാക്കേജഡ് ജ്യൂസ് എന്നിവയും മറ്റു ജങ്ക് ഫുഡ് പദാര്‍ഥങ്ങളുമാണ് വിദ്യാലയങ്ങളില്‍ നിരോധിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡ് വില്ക്കാന് അനുവദിക്കില്ല.
ജങ്ക് ഫുഡ് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനു ഹാനികരമാകുമെന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണ് നിര്‍ണായക തീരുമാനം.
Read Also: പശുവിന്റെ പാലിൽ സ്വർണമുള്ളതുകൊണ്ടാണ് ഗോ മൂത്രത്തിന് മഞ്ഞ നിറം: ബിജെപി നേതാവ്
ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ ഗുലാബ് ജാമുന്, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങൾ എന്നിവയും വില്‍ക്കാനാകില്ല. കാർബണേറ്റഡ്, നോൺ കാർബണേറ്റഡ് ബിവറേജ്സ് ഉത്പന്നങ്ങൾക്കും നിരോധനമുണ്ട്. ഡിസംബർ ആദ്യത്തിൽ നിരോധനം നിലവിൽ വരും.
കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നതു വിലക്കും.