scorecardresearch

"സെക്കുലറോ" കവിതയുടെ പേരാണെങ്കിലും വേണ്ട, അന്തരിച്ച ബി ജെ പി എം എൽ എയുടെ കവിതയെ വെട്ടിനിരത്തി ഐ എഫ് എഫ് ഐ

ഫിലിം ഫെസ്റ്റിവൽ ബുള്ളറ്റിനിൽ നിന്ന് വിഷ്ണു സൂര്യ വാഗിന്റെ "സെക്കുലർ" എന്ന കവിത ഉപേക്ഷിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ അനന്തരവൻ "സെൻസർഷിപ്പ് നടപടിയെ" വിമർശിച്ചു, തീരുമാനം തികച്ചും സർഗാത്മകമായ ഒന്നാണെന്ന് സംഘാടകരുടെ അവകാശവാദം

ഫിലിം ഫെസ്റ്റിവൽ ബുള്ളറ്റിനിൽ നിന്ന് വിഷ്ണു സൂര്യ വാഗിന്റെ "സെക്കുലർ" എന്ന കവിത ഉപേക്ഷിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ അനന്തരവൻ "സെൻസർഷിപ്പ് നടപടിയെ" വിമർശിച്ചു, തീരുമാനം തികച്ചും സർഗാത്മകമായ ഒന്നാണെന്ന് സംഘാടകരുടെ അവകാശവാദം

author-image
Pavneet Singh Chadha
New Update
BJP MLA Vishnu Surya Wagh's Poem | Controversy | IFFI


അന്തരിച്ച ഗോവൻ എഴുത്തുകാരനും മുൻ ബി.ജെ.പി എം.എൽ.എയുമായ  വിഷ്ണു സൂര്യ വാഗ് എഴുതിയ ജാതി വിവേചനത്തെക്കുറിച്ചുള്ള കവിത അച്ചടിക്കേണ്ടതില്ലെന്ന ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെയിലി ബുള്ളറ്റിനിൽ  നിന്നും ഒഴിവാക്കി. 'സെക്കുലർ' എന്ന് പേരുള്ള കവിത ഒഴിവാക്കിയ തീരുമാനത്തെച്ചൊല്ലി ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ വിവാദം കത്തിപ്പടരുന്നു.

Advertisment

ഐഎഫ്‌എഫ്‌ഐ ബുള്ളറ്റിനായ 'ദി പീക്കോക്കി'ന്റെ ഞായറാഴ്ച പതിപ്പിൽ ആർട്ടിസ്റ്റ് സിദ്ധേഷ് ഗൗതമിന്റെ വാഗിന്റെ രണ്ട് പേജുള്ള ചിത്രീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗിന്റെ 'സെക്യുലർ' എന്ന കവിതയ്‌ക്കൊപ്പം ചിത്രീകരണം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ശനിയാഴ്‌ച കവിത നീക്കം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ആർട്ടിസ്റ്റ് സിദ്ധേഷ് ഗൗതം തന്റെ നിരാശ പ്രകടിപ്പിക്കുകയും വാഗിന്റെ അനന്തരവൻ ഇതിനെ സെൻസർഷിപ്പ് നടപടിയെന്ന് വിളിക്കുകയും ചെയ്തു, കവിത ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുത്തതായി ഗോവ സർക്കാരിന് വേണ്ടി ഐഎഫ്‌എഫ്‌ഐ സംഘടിപ്പിക്കുന്ന നോഡൽ ഏജൻസിയായ എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ഇഎസ്ജി) പറഞ്ഞു. തികച്ചും സൃഷ്ടിപരമായ കാരണങ്ങളാലാണ് തീരുമാനം എന്നും" ദി പീക്കോക്കിന്റെ പ്രസാധകരും കൂടിയായ ഇഎസ്ജി അവകാശപ്പെട്ടു.

“ഇന്നത്തെ (ഫെസ്റ്റിവൽ ഡെയിലി ബുള്ളറ്റിൻ/ പീക്കോക്ക്) ലക്കത്തിനായി വിഷ്ണു സൂര്യ വാഗിന്റെ ഒരു കവിത പ്രസിദ്ധീകരിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രസിദ്ധീകരണത്തിനായി വാഗിന്റെ 'സെക്കുലർ' എന്ന കവിത ഞാൻ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു, കാരണം അത് നഗരങ്ങളിലും ഗ്രാമങ്ങളിലും ദിനേന ജാതി വിവേചനത്തിന്റെ നിരവധി സംഭവങ്ങൾ പ്രകടിപ്പിക്കുന്നു. അറിയപ്പെടാത്ത വിദ്യാർത്ഥി എന്ന നിലയിൽ മാത്രമല്ല, അറിയപ്പെടുന്ന കലാകാരനെന്ന നിലയിലും ഞാൻ എന്റെ ജീവിതത്തിൽ സമാനമായ  അനുഭവങ്ങളിലൂടെ  പലതവണ കടന്നുപോയിട്ടുണ്ട്. തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ട്"  സിദ്ധേഷ് ഗൗതം ഇൻസ്റ്റഗ്രാമിൽ കവിത പങ്കുവെച്ചു.

Advertisment

“ലേഖനം അച്ചടിക്കേണ്ടതില്ലെന്ന തീരുമാനം ക്രിയാത്മകമായ കാരണങ്ങളാൽ എടുത്ത ഒരു എഡിറ്റോറിയൽ തീരുമാനമാണെന്നും കവിതയുടെ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലെന്നും" കവിത അച്ചടിക്കേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച ഇഎസ്‌ജിയുടെ  സിഇഒ അങ്കിത മിശ്ര പറഞ്ഞു. " ദ് പീക്കോക്ക്  അതിന്റെ തുടക്കം മുതൽ സർഗാത്മക സ്വാതന്ത്ര്യത്തിന്റെ പതാകവാഹകനായിരുന്നു, അത് അങ്ങനെ തന്നെ തുടരുക എന്നതാണ് ഞങ്ങളുടെ പരിശ്രമം." എന്ന്  സി ഇ ഒ അവകാശപ്പെട്ടു.

വാഗിന്റെ 'സുദീർസുക്ത' എന്ന സമാഹാരത്തിലെ  കവിത വിവർത്തനം ചെയ്യാൻ പീക്കോക്ക് സംഘം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി വാഗിന്റെ അനന്തരവൻ കൗസ്തുഭ് നായിക് പറഞ്ഞു. “ഞാൻ ചില കവിതകൾ പരിശോധിക്കണമെന്ന് അവർ പറഞ്ഞു. എന്തെങ്കിലും പ്രത്യേക കവിത മനസ്സിലുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു, ഈ പ്രത്യേക കവിത വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടു. 'ദി പീക്കോക്കി'ന്റെ ഞായറാഴ്ചപ്പതിപ്പിൽ ജാതി വിരുദ്ധ കലാകാരൻ സിദ്ധേഷ് ഗൗതം ചെയ്ത വാഗിനെക്കുറിച്ചുള്ള ഇരട്ട പേജുള്ള ചിത്രീകരണത്തോടൊപ്പമായിരുന്നു ഈ കവിത പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നത്.


എന്നാൽ, കവിത പ്രസിദ്ധീകരിക്കില്ലെന്ന് ശനിയാഴ്ച, ഇഎസ്ജി ഉദ്യോഗസ്ഥർ തന്നെ അറിയിച്ചതായി നായിക് പറഞ്ഞു. "ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ  കവിത പ്രസിദ്ധീകരിച്ചില്ല," അദ്ദേഹം പറഞ്ഞു.

കവിത പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന  തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ തനിക്കറിയില്ലെങ്കിലും വാഗിന്റെ കവിതകളിലെ “എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ നിലപാടും” പ്രമേയങ്ങളും അതിനുള്ള കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു.

"സുദീർസുക്ത എന്ന കവിതാസമാഹാരം 2017-ൽ ചില വിവാദങ്ങൾ സൃഷ്ടിച്ചു ... നിങ്ങൾ ആ സമാഹാരം വായിച്ചാൽ, വാഗ് തന്റെ കവിതകളിലൂടെ ഗോവയുടെ ബഹുജൻ സമാജത്തിന്റെ ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഭാഷയുടെ ഉപയോഗവും അതിന്റെ അലങ്കാരപ്രയോഗവും  പ്രമേയങ്ങളും ഗോവയുടെ സാഹിത്യരംഗത്ത് വിപ്ലവാത്മകമാണ്. കവിതകൾ എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം കാരണം,” കൗസ്തുഭ് നായിക് വിശദീകരിച്ചു, “ഭരണഘടനാ ദിനത്തിന്റെ തലേദിവസം ഈ സെൻസർഷിപ്പ് നടപടിയുണ്ടായത് നിർഭാഗ്യകരമാണ്.”അദ്ദേഹം പറഞ്ഞു.

വാഗിന്റെ കൊങ്കണി കവിതകളുടെ സമാഹാരമായ സുദിർസുക്ത - ഒരു ശൂദ്രന്റെ ശ്ലോകം, 2017-ൽ,  കവിതാ വിഭാഗത്തിൽ ഗോവ കൊങ്കണി അക്കാദമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് അവാർഡിന്റെ വാർത്ത “ചോർന്ന”തിനെത്തുടർന്ന്, പുസ്തകത്തെക്കുറിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു, അത് “സാമുദായിക വീക്ഷണങ്ങളെ അംഗീകരിക്കുന്നു” എന്ന ആരോപണത്തെ അഭിമുഖീകരിച്ചു.

തുടർന്ന് സംസ്ഥാന സർക്കാർ വാഗിന് നൽകാനുള്ളതുൾപ്പടെ എല്ലാ സാഹിത്യ സാംസ്കാരിക പുരസ്കാരങ്ങളും റദ്ദാക്കി. വാഗിനെതിരെയും പുസ്തകത്തിന്റെ പ്രസാധക സ്ഥാപനത്തിനെതിരെയും അശ്ലീലം ആരോപിച്ച് ഗോവ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വാഗിന്റെ സഹോദരൻ രാംറാവു വാഗ് പറഞ്ഞു:  “ജാതി വിവേചനത്തെക്കുറിച്ചും ബഹുജൻ സമാജിന്റെ വേദനയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകൾ സംസാരിച്ചു. അദ്ദേഹത്തിന്റെ കവിതകൾ സമൂഹത്തിന്റെ നഗ്നയാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്നു, അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ കൃതികൾ സെൻസർ ചെയ്യപ്പെടുന്നത്. ഐഎഫ്‌എഫ്‌ഐയിലെ ബുള്ളറ്റിന്റെ കലാ-സാംസ്‌കാരിക പതിപ്പിൽ അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്നുവെന്ന്  കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി... എന്നാൽ ഒരു സർഗ്ഗാത്മക പരിപാടിയിൽ  ഒരു കവിത ഒഴിവാക്കിയത് നിർഭാഗ്യകരമാണ്.

ഇഎസ്ജിയുടെ മുൻ വൈസ് ചെയർമാനായിരുന്ന വാഗ് 2019ലാണ് അന്തരിച്ചത്. 

Iffi Poem Caste Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: