Latest News

സെൻസറിങ് പൂർത്തിയാക്കിയ ചിത്രങ്ങൾ പുനഃപരിശോധിക്കാനുള്ള ബിൽ കൊണ്ടുവരാൻ കേന്ദ്രം

പരാതികളുണ്ടെങ്കിൽ സെൻസറിങ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയ ഒരു സിനിമ പുനഃപരിശോധിക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്മേലുള്ള “പുനഃപരിശോധനാ അധികാരങ്ങൾ” തിരികെ കൊണ്ടുവരാൻ നിർദേശിക്കുന്ന 2021ലെ സിനിമാറ്റാഗ്രാഫ് (ഭേദഗതി) കരട് ബില്ലിൽ കേന്ദ്രം വെള്ളിയാഴ്ച പൊതുജനാഭിപ്രായം തേടി. പരാതികളുണ്ടെങ്കിൽ സെൻസറിങ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയ ഒരു സിനിമ പുനഃപരിശോധിക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

2000 നവംബറിൽ, സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ ചിത്രങ്ങളിലെ കേന്ദ്രത്തിന്റെ പുനഃപരിശോധന അധികാരങ്ങൾ തടഞ്ഞു കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചിരുന്നു.

Read More Here: സെൻസറിങ് പൂർത്തിയാക്കിയ ചിത്രങ്ങൾ പുനഃപരിശോധിക്കാനുള്ള ബില്ല് കൊണ്ടുവരാൻ കേന്ദ്രം

സിനിമാ പൈറസിക്ക് ജയിൽ ശിക്ഷയും പിഴയും ഈടാക്കാനും, പ്രായത്തെ അടിസ്ഥാനമാക്കി സർട്ടിഫിക്കേഷൻ ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും അടങ്ങുന്നതാണ് പുതിയ കരട് ബിൽ. സർട്ടിഫിക്കേഷൻ നിയമത്തിലെ സെക്ഷൻ 5 ബി(1) ലംഘിച്ചാൽ സർക്കാരിന് പുനഃപരിശോധനാ അധികാരം നൽകുന്ന ഒരു വ്യവസ്ഥ ചേർക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പറഞ്ഞു.

1952 ലെ സിനിമാറ്റാഗ്രാഫ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷൻ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും ഉത്തരവ് പാസാക്കാനും കേന്ദ്രത്തിന് അധികാരം നൽകുന്നതാണ്. ഇതിനർത്ഥം “സാഹചര്യം ആവശ്യപ്പെടുന്നെങ്കിൽ, ബോർഡിന്റെ തീരുമാനം മാറ്റിയെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Censor board film certification cinematograph bill cbfc

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com