ശ്രീനഗർ: ജമ്മു കാശ്മീരിലെ നൗഷാര സെക്ടറിലെ അതിർത്തിയിൽ വീണ്ടും പാക് പട്ടാളത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനം. രൂക്ഷമായ വെടിവയ്പ്പാണ് ഇന്ന് രാവിലെ മുതൽ പാക് സൈനികർ ഇന്ത്യയ്ക്ക് നേരെ നടത്തുന്നത്. ഇതോടെ ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം നടത്തി.

യാന്ത്രികമായി പ്രവർത്തിക്കുന്ന ചെറുപീരങ്കികളും തോക്കുകളുമാണ് പാക് സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചത്. ഇന്ത്യൻ സൈന്യവും ശക്തമായ നിലയിൽ വെടിയുതിർത്തു. ഈ വർഷം മാത്രം പാക് സൈന്യം അതിർത്തിയിൽ 503 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ