ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യം  യു എസ്സിലേയ്ക്ക് മടങ്ങുന്നു. മൂന്ന് വർഷത്തെ കരാറിലായിരുന്നു ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ചുമതലയേറ്റത്. പിന്നീട് കാലാവധി ദീർഘിപ്പിച്ചെങ്കിലും ഇനിയൊരിക്കൽ കൂടി ദീർഘിപ്പിക്കേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

സാ​മ്പ​ത്തി​ക സ​ർ​വേ, അ​ർ​ദ്ധ വാ​ർ​ഷി​ക വി​ശ​ക​ല​നം എ​ന്നി​വ ത​യ്യാ​റാ​ക്കേണ്ട ചുമതല മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്‌ടാ​വിനായിരുന്നു. ര​ഘു​റാം രാ​ജ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ര​വി​ന്ദ് സു​ബ്ര​​ഹ്മ​ണ്യം  ഈ സ്ഥാനത്തേയ്ക്ക് വന്നത്.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ  മടങ്ങി പോക്ക്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ സേവനത്തിന് അരുൺ ജെയ്‌റ്റ്‌ലി നന്ദി പറഞ്ഞു.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014 ഒ​ക്ടോ​ബ​ർ 16നാ​ണ് അ​ര​വി​ന്ദ് സുബ്രഹ്മണ്യം മു​ഖ്യ സാമ്പത്തിക ഉ​പ​ദേ​ഷ്‌ടാ​വാ​യി സ്ഥാ​ന​മേ​റ്റ​ത്. മൂന്ന് വർഷത്തേക്കുളള കരാർ 2017 ഒ​ക്ടോ​ബ​ർ 16ന് ​ക​ഴി​ഞ്ഞുവെങ്കിലും പി​ന്നീ​ട് സെ​പ്റ്റം​ബ​റി​ൽ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ഈ കാലാവധി പൂർത്തിയായാൽ അദ്ദേഹം ചുമതല ഒഴിയും.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ കൂടിക്കാഴ്‌ച നടത്തിയതായി അരുൺ ജെയ്‌റ്റ്‌ലി അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ടതിനാൽ അമേരിക്കയിലേക്ക് തിരികെ പോകുന്നുവെന്നാണ് പറഞ്ഞതെന്ന് അരുൺ ജെയ്‌റ്റ്‌ലി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ