/indian-express-malayalam/media/media_files/uploads/2018/06/arvind-subramanian-1.jpg)
ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യം യു എസ്സിലേയ്ക്ക് മടങ്ങുന്നു. മൂന്ന് വർഷത്തെ കരാറിലായിരുന്നു ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ചുമതലയേറ്റത്. പിന്നീട് കാലാവധി ദീർഘിപ്പിച്ചെങ്കിലും ഇനിയൊരിക്കൽ കൂടി ദീർഘിപ്പിക്കേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
സാ​മ്പ​ത്തി​ക സ​ർ​വേ, അ​ർ​ദ്ധ വാ​ർ​ഷി​ക വി​ശ​ക​ല​നം എ​ന്നി​വ ത​യ്യാ​റാ​ക്കേണ്ട ചുമതല മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്‌ടാ​വിനായിരുന്നു. ര​ഘു​റാം രാ​ജ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ര​വി​ന്ദ് സു​ബ്ര​​ഹ്മ​ണ്യം ഈ സ്ഥാനത്തേയ്ക്ക് വന്നത്.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മടങ്ങി പോക്ക്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ സേവനത്തിന് അരുൺ ജെയ്‌റ്റ്‌ലി നന്ദി പറഞ്ഞു.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014 ഒ​ക്ടോ​ബ​ർ 16നാ​ണ് അ​ര​വി​ന്ദ് സുബ്രഹ്മണ്യം മു​ഖ്യ സാമ്പത്തിക ഉ​പ​ദേ​ഷ്‌ടാ​വാ​യി സ്ഥാ​ന​മേ​റ്റ​ത്. മൂന്ന് വർഷത്തേക്കുളള കരാർ 2017 ഒ​ക്ടോ​ബ​ർ 16ന് ​ക​ഴി​ഞ്ഞുവെങ്കിലും പി​ന്നീ​ട് സെ​പ്റ്റം​ബ​റി​ൽ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ഈ കാലാവധി പൂർത്തിയായാൽ അദ്ദേഹം ചുമതല ഒഴിയും.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ കൂടിക്കാഴ്‌ച നടത്തിയതായി അരുൺ ജെയ്‌റ്റ്‌ലി അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ടതിനാൽ അമേരിക്കയിലേക്ക് തിരികെ പോകുന്നുവെന്നാണ് പറഞ്ഞതെന്ന് അരുൺ ജെയ്‌റ്റ്‌ലി വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us