ന്യൂഡൽഹി: തദ്ദേശിയമായി വികസിപ്പിച്ച കോവാക്സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് ശുപാർശ ചെയ്തിരിക്കുന്നത്. വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനുളള ശുപാര്‍ശയാണ് നല്‍കിയത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും.
Also Read: വാക്സിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കിംവദന്തികൾ അവഗണിക്കണമെന്ന് ആരോഗ്യമന്ത്രി
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും.
Also Read: ഇന്ത്യയിൽ ഓക്സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ
നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓക്സ്ഫഡ്-ആസ്ട്രസെനിക കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. അനുമതി ലഭിക്കുന്നതോടെ വൈകാതെ ഇന്ത്യയിലും കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകും. അമേരിക്കയ്ക്ക് ശേഷം ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. നേരത്തെ ബ്രിട്ടണും അർജന്റീനയും കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
Also Read: സംസ്ഥാനത്ത് 5328 പേർക്കുകൂടി കോവിഡ്; രോഗമുക്തി 4985 പേർക്ക്
ബ്രിട്ടനില്‍ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടണാണ് ഓക്സ്ഫഡ് വാക്സിന് ആദ്യം അനുമതി നൽകിയത്.