CDS Rawat helicopter crash: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തമിഴ്‌നാട് ജില്ലയിൽ കൂനൂരിൽ ഉച്ചയ്ക്ക് 12.20 ന് തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17വി5 ഹെലികോപറ്ററാണ് തകർന്നു വീണത്.
അപകടത്തിൽ പരുക്കേറ്റ നാല് പേരെ കൂനൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തമിഴ്‌നാട് പൊലീസും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു. “എല്ലാവർക്കും പൊള്ളലേറ്റിട്ടുണ്ട്. കോയമ്പത്തൂർ ജനറൽ ആശുപത്രിയിൽ നിന്നുള്ള ആറ് മുതിർന്ന ഡോക്ടർമാർ കൂനൂർ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്” സൈനിക വ്യക്താവ് പറഞ്ഞു.
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ സംവാദ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള യാത്രയ്ക്കിടയിലാണ് അപകടം. ലാന്‍ഡിങ്ങിനു ലക്ഷ്യമിട്ടിരുന്ന ഹെലിപ്പാഡിനു 10 കിലോ മീറ്റര്‍ അകലെയാണു അപകടം നടന്നത്.
അതേസമയം, ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സഹായവും നൽകാൻ ജില്ലാ ഭരണകൂടത്തിന് വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
Also Read: സംയുക്ത സൈനിക മേധാവിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു