ന്യൂഡല്‍ഹി: സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ ശീരരഭാഗങ്ങള്‍ വെട്ടി നുറുക്കി പെട്ടിയിലാക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി തുടര്‍ക്കിഷ് വാര്‍ത്താ ചാനലിന്റെ അവകാശവാദം. ഖഷോഗിയെ കൊലപ്പെടുത്തിയവരെന്ന് കരുതുന്നവര്‍ ഒക്ടോബര്‍ 2ന് പെട്ടികളും ബാഗുകളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

മൂന്ന് പേര്‍ അഞ്ച് സ്യൂട്ട്കേസുകളും രണ്ട് വലിയ ബാഗുകളുമായി സൗദി കോണ്‍സുല്‍ ജനറലിന്റെ ഇസ്താബുളിലെ വീട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഖഷോഗി കൊല്ലപ്പെട്ട സൗദി കോണ്‍സുലിന്റെ വളരെ അടുത്താണ് ഈ കെട്ടിടം. കോണ്‍സുലേറ്റില്‍ നിന്നും മിനി ബസിലാണ് ഈ പെട്ടികള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സൗ​​​ദി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഖ​​​ഷോ​​​ഗി തു​​​ർ​​​ക്കി​​​യി​​​ലെ ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ വി​​​വാ​​​ഹ മോ​​​ച​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു​​​കൊ​​​ന്ന​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി മു​​​റി​​​ച്ചെ​​​ന്നും സൗ​​​ദി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ 15 അം​​​ഗ സം​​​ഘ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും തു​​​ർ​​​ക്കി ആ​​​രോ​​​പി​​​ച്ചു. ആ​​​ദ്യ​​​മൊ​​​ക്കെ നി​​​ഷേ​​​ധി​​​ച്ച സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം ഒ​​​ടു​​​വി​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി എം​​​ബി​​​എ​​​സി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ഖ​​​ഷോ​​​ഗി അ​​​റ​​​സ്റ്റ് പേ​​​ടി​​​ച്ച് യു​​​എ​​​സി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി​​​യി​​​രു​​​ന്നു. അ​​​വി​​​ടെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റി​​​ന്‍റെ കോ​​​ള​​​മെ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു. യു​​​എ​​​സി​​​ൽ നി​​​ന്നാ​​​ണു സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ എ​​​ത്തി​​​യ​​​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ