scorecardresearch

Latest News

കിം ജോംങ് നാമിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കോലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് പുറത്തുവിട്ടത്

കോലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിഷം സപ്രേ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കോലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് പുറത്തുവിട്ടത്.

മക്കാവുവിലേക്ക് പോകാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിയ നാം ആക്രമണത്തിന് ഇരയാകുന്നതാണ് വീഡിയോ എന്നാണ് കരുതുന്നത്. രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാം എന്ന് കരുതുന്നയാളുടെ മുഖത്ത് ബലം പ്രയോഗിച്ച് ദ്രാവകം സ്പ്രേ ചെയ്യുന്നുണ്ട്.

കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ എതിര്‍ വശത്തേക്ക് പതുക്കെ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. തുടര്‍ന്ന് ആക്രമിക്കപ്പെട്ടയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. പിന്നീടാണ് ഇയാള്‍ക്ക് വൈദ്യസഹായം നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാമിനെ കോലാലംപൂര്‍ വിമാനത്തില്‍ വെച്ച് മുഖത്ത് വിഷം സ്പ്രേ ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാല് പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.
.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cctv footage shows deadly assault on kim jong nam at kuala lumpur airport