കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് സിലബസ് റാഷണലൈസ് ചെയ്യുന്നതിന്റെ ഭാഗമായി, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചൊവ്വാഴ്ച ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ 11-ാം ക്ലാസിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്ന് ‘പൂർണ്ണമായും ഇല്ലാതാക്കി.’
ഇവ കൂടാതെ, ‘പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?’, ‘ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച’ എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കോവിഡ് ബാധയെ തുടര്‍ന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഉണ്ടായ അക്കാദമിക് നഷ്ടം പരിഹരിക്കുന്നതിനായി 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30 ശതമാനം കുറയ്ക്കണമെന്നു എച്ച്ആർഡി മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയായിരുന്നു.
CBSE Syllabus 9 to 12: 9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള സിലബസ് 30%മാക്കി കുറച്ച് സിബിഎസ്ഇ
ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്കുള്ള സിലബസ് 30 ശതമാനം കുറയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആർഡി) കേന്ദ്ര ബോർഡിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് തീരുമാനം. പലയിടങ്ങളില്‍ നിന്നായി 1,500 ലധികം നിർദ്ദേശങ്ങൾ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
‘പഠനനേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും, പ്രധാന ആശയങ്ങൾ നിലനിർത്തിക്കൊണ്ടും സിലബസ് 30 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിച്ചു. രാജ്യത്തും ലോകത്തും നിലനിൽക്കുന്ന അസാധാരണമായ സാഹചര്യം നോക്കുമ്പോൾ, പാഠ്യപദ്ധതി പരിഷ്കരിക്കാനും ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സ് ലോഡ് കുറയ്ക്കാനും സിബിഎസ്ഇയോട് നിർദ്ദേശിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിലബസിലെ ഒഴിവാക്കപെട്ട ഭാഗങ്ങളും അതിലെ ആശയങ്ങളും അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന വണ്ണം, വിദ്യാര്‍ഥികള്‍ വിശദീകരിച്ചതായി അധ്യാപകരും സ്കൂള്‍ മേധാവികളും ഉറപ്പു വരുത്തണം.
എന്നിരുന്നാലും, ഒഴിവാക്കപ്പെട്ട സിലബസ് ഭാഗങ്ങള്‍ ഇന്റേണൽ അസസ്മെന്റ്, വർഷാവസാന ബോർഡ് പരീക്ഷ എന്നിവയിലെ വിഷയങ്ങളുടെ ഭാഗമാകില്ല.
Read Here: CBSE scraps citizenship, nationalism, secularism chapters from Class XI curriculum