Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

CBSE results 2019: സിബിഎസ്ഇ പരീക്ഷാ ഫലം 2019: അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ

CBSE Class 10th, 12th results 2019: സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതിയെക്കുറിച്ചുളള വാർത്തകളെല്ലാം നിഷേധിക്കുകയാണ് സിബിഎസ്ഇ ചെയർമാൻ അനിത കർവാൾ

cbse result, ie malayalam

CBSE Class 10th, 12th results 2019: ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതിയെക്കുറിച്ചുളള അഭ്യൂഹങ്ങൾ ഓൺലൈനിൽ പരക്കുന്നുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾ മേയ് ആദ്യവാരം (മേയ് 8നും 15 നും ഇടയ്ക്ക്) സിബിഎസ്ഇ 10, 12 ക്ലാസിന്റെ പരീക്ഷാ ഫലം പുറത്തുവരുമെന്ന് ബോർഡ് അധികൃതർ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതിയെക്കുറിച്ചുളള വാർത്തകളെല്ലാം നിഷേധിക്കുകയാണ് സിബിഎസ്ഇ ചെയർമാൻ അനിത കർവാൾ.

”ഇതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണ്. പരീക്ഷാ ഫലം പുറത്തുവരുന്ന തീയതിയെക്കുറിച്ചുളള അഭ്യൂഹങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയം നടക്കുകയാണ്,” അനിത പറഞ്ഞു.

CBSE 10th Result 2018: സിബിഎസ്ഇ പരീക്ഷാ ഫലം; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

”ഫലം പ്രഖ്യാപിക്കുന്ന ഒരു ദിവസം മുൻപായി മാധ്യമങ്ങളെ അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ മേയ് മൂന്നാം വാരമായിരിക്കും (മേയ് 12 നും 17 നും ഇടയ്ക്ക്) പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഇതിൽ മാറ്റ വരാം,” അനിത കർവാൾ പറഞ്ഞു.

സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം മേയ് 13 നും 17 നും ഇടയ്ക്കായിരിക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപഠിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരീക്ഷാ ഫലം പ്രഖ്യാപിച്ചാൽ വിദ്യാർഥികൾക്ക് cbse.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്.

ഈ വർഷം 31 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 18.1 ലക്ഷം ആൺകുട്ടികളും 12.9 ലക്ഷം പെൺകുട്ടികളുമാണ്. ഏപ്രിൽ നാലിനായിരുന്നു പരീക്ഷ അവസാനിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cbse results 2019 cbse chairman anita karwal

Next Story
മോദി രാജ്യത്തോട് മാപ്പ് പറയണം, പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കണം: കോണ്‍ഗ്രസ്sadhvi pragya thakur, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ,sadhvi pragya thakur bjp, Babri Masjid, ബാബറി മസ്ജിദ്, Ram Temple, രാമ ക്ഷേത്രം, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ബിജെപി, sadhvi pragya hemant karkare,സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ഹേമന്ത് കർക്കറെ, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp
The moderation of comments is automated and not cleared manually by malayalam.indianexpress.com