CBSE Result 2019: സിബിഎസ്ഇ പരീക്ഷ ഫലം ഈ മാസം തന്നെ പ്രസിദ്ധികരിക്കും. എന്നാൽ പരീക്ഷ ഫലം എന്ന് പ്രസിദ്ധികരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് ബോർഡ് അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ ഫലം മെയ് 26നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 29നുമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ മെയ് മൂന്നാം വാരത്തോടെ പരീക്ഷ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നും പ്ലസ് ടൂ പരീക്ഷകൾ ഏപ്രിൽ നാലിനുമാണ് അവസാനിച്ചത്.

പ്രധാനമായും രണ്ട് വെബ്‌സൈറ്റുകളിലാകും സിബിഎസ്ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ പരീക്ഷഫലം സൈറ്റായ www.cbseresults.nic.in എന്ന സൈറ്റിന് പുറമെ സിബിഎസ്ഇയുടെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.nic.in എന്ന സൈറ്റിലും പരീക്ഷഫലം അറിയാവുന്നതാണ്.

Read In English: CBSE 10th, 12th results 2019: Students can expect result by third week of May

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂ ക്ലാസിന്റെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

ഇത്തവണ സിബിഎസ്ഇ പരീക്ഷഫലം നേരത്തെ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കുട്ടികളുടെ ഉപരിപഠനം കൂടി കണക്കിലെടുത്ത് വേണം ഫലം പ്രസിദ്ധീകരിക്കാനെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു സിബിഎസ്ഇ നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook