സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷകൾക്കുളള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ //cbse.nic.in ൽ അഡ്മിറ്റ് കാർഡ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സ്കൂളുകൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡുകൾ സ്കൂളുകൾക്ക് മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ, വിദ്യാർത്ഥികൾക്ക് കഴിയില്ല. സ്കൂളുകളിൽനിന്ന് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നതാണ്.

അഡ്മിറ്റ് കാർഡ് വാങ്ങിയശേഷം വിദ്യാർത്ഥികൾ പരിശോധിക്കേണ്ടതാണ്. എക്സാം റോൾ നമ്പർ, ജനന തീയതി (10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രം), പരീക്ഷയുടെ പേര്, വിദ്യാർത്ഥിയുടെ പേര്, മാതാവിന്റെ പേര്, പിതാവിന്റെ അല്ലെങ്കിൽ രക്ഷകർത്താവിന്റെ പേര്, പരീക്ഷ സെന്റർ, പിഡബ്ല്യുഡി കാറ്റഗറി, അഡ്മിറ്റ് കാർഡ് ഐജി, പരീക്ഷ വിഷയം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കും.

വിദ്യാർത്ഥികൾ 10 മണിക്കു മുൻപായി പരീക്ഷ സെന്ററിൽ ഹാജരാകണം. 10.10 ന് ശേഷം വരുന്ന വിദ്യാർത്ഥികളെ പരീക്ഷ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിനൊപ്പം സ്കൂൾ ഐഡന്റിറ്റി കാർഡും വിദ്യാർത്ഥികൾ എല്ലാ പരീക്ഷകൾക്കും കൊണ്ടുവരേണ്ടതാണ്.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 നാണ് തുടങ്ങുക. 10-ാം ക്ലാസ് പരീക്ഷയ്ക്ക് ഫെബ്രുവരി 21 ന് തുടക്കമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook