ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷ പേപ്പർ ചോർന്ന സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനമായി. ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ മാത്രമാണ് പരീക്ഷ. പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25 ന് നടക്കും. അതേസമയം എസ്എസ്എൽസി പരീക്ഷകൾ ഡൽഹിയിലും ഹരിയാനയിലും മാത്രമേ നടത്തൂവെന്നും സിബിഎസ്ഇ ബോർഡ് വ്യക്തമാക്കി.
നേരത്തെ ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായതോടെ രണ്ട് പരീക്ഷകളാണ് സിബിഎസ്ഇ റദ്ദാക്കിയിരുന്നത്. പത്താം ക്ലാസ് കണക്ക് പരീക്ഷയും പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയുമാണ് റദ്ദാക്കിയത്. കണക്ക് പരീക്ഷ തിങ്കളാഴ്ചയും ഇക്കണോമിക്സ് പരീക്ഷ 29 നുമാണ് നടന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നുമാണ് സിബിഎസ്ഇ ചെയർമാൻ അറിയിച്ചത്.
https://www.iemalayalam.com/overseas/cbse-question-paper-leaked-affected-pravasis-budget/