ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് സിബിഎസ്ഇ അധികൃതരുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറങ്ങും.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് കണക്ക് പരീക്ഷ വീണ്ടും നടത്തുന്നതിനെക്കുറിച്ച് സിബിഎസ്ഇ ആലോചിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച വ്യപകമല്ലെന്നായിരുന്നു സംഭവത്തിൽ ഡൽഹി പൊലീസ് നൽകിയ റിപ്പോർട്ട്. കണക്ക് പരീക്ഷ നടത്തുമോയെന്ന കാര്യത്തിൽ ഏപ്രിൽ 16 നകം വ്യക്തത വരുത്തണമെന്ന് സിബിഎസ്ഇയോട് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

സിബിഎസ്ഇ ചോദ്യചോര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹിയിലെ അധ്യാപകരാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു അധ്യാപകർ ഉൾപ്പെടെ 15 പേരെ അന്വഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ