10 , 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ​ഫലം കൃത്യസമയത്ത് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ. കുട്ടികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഒരു കുട്ടിയോടും അനീതി കാട്ടില്ലെന്നും മാനവ വിഭവ​​ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അടുത്ത ദിവസം തന്നെ പരീക്ഷ ഫല പ്രഖ്യാപന തിയ്യതി സിബിഎസ്ഇ അറിയിക്കും എന്നും കേന്ദ്രമന്ത്രി ദില്ലിയിൽ മാധ്യമങ്ങളോട് പറയുക.

പോയവർഷം മെയ് 21ന് ആണ് സിബിഎസ്ഇ പത്താം ക്ലാസുകാരുടെ ഫലം പ്രഖ്യാപിച്ചത്. മെയ് 28 ന് പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ ഫലവും പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് മൂലം വിദ്യാർഥികൾ ആശങ്കയിൽ ആണ്. മോഡറേഷൻ സംവിധാനം തുടരണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തവ് വന്നതോടെയാണ് ഫല പ്രഖ്യാപനം നീളുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള സമയം ആരംഭിച്ചതിനാൽ പരീക്ഷ ഫലം വരാത്തതിൽ വിദ്യാർഥികൾ വലയുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കാതെ പ്രതിസന്ധിയിൽ നിൽക്കുകയാണ് വിദ്യാർഥികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ