ന്യൂഡൽഹി: സിബിഎസ്ഇ വാർഷിക പരിക്ഷ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന് സിബിഎസ്ഇ. ഇതിനെതിരെ കേസെടുത്തതായി ഡൽഹി പൊലീസും വ്യക്തമാക്കി. സിബിഎസ്ഇ പ്ലസ് ടൂ ക്ലാസിലെ അക്കൗണ്ടൻസി, കെമിസ്ട്രി, ഇംഗ്ലിഷ് വിഷയങ്ങളുടെയും പത്താം ക്ലാസിലെ ഗണിതശാസ്ത്രത്തിന്റയും മറ്റ് സയൺസ് വിഷയങ്ങളുടെയും ചോദ്യപേപ്പറുണ്ടെന്ന തരത്തിലായിരുന്നു യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചിരുന്നത്.

” സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിച്ചതിൽ നിന്നും വ്യാജമാണെന്ന് തെളിഞ്ഞു. ബോർഡിന്റെ മികച്ച പ്രവർത്തനങ്ങൾ അട്ടിമറിക്കാനും വിദ്യാർത്ഥികൾക്കിടയിൽ പരിഭ്രാന്തിയും ആശയകുഴപ്പവും സൃഷ്ടിക്കാനുമാണ് ഇതിലൂടെ ശ്രമിച്ചത്.” സിബിഎസ് ഇ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിനെതിരെ ഡൽഹി പൊലീസിൽ പരാതി പെട്ടെന്നും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ഡൽഹി പൊലീസും അറിയിച്ചു. ഐടി ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കണമെന്നാണ് സിബിഎസ്ഇ ആവശ്യം.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ചോദ്യ പേപ്പർ ചോർന്നതായും തെളിഞ്ഞിരുന്നു. സിബിഎസ്ഇ പത്താം ക്ലാസിലെ ഗണിതശാസ്ത്രത്തിന്റെയും പ്ലസ് ടൂ ക്ലാസിലെ ഇക്കണോമിക്സ് വിഷയത്തിന്രെയും ചോദ്യപേപ്പറാണ് ചോർന്നത്. 20 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇതിന്റെ അനന്തരഫലം അനുഭവിച്ചതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook