ന്യൂഡൽഹി: സി​ബി​എ​സ്ഇ 12ആം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ബോർഡ് ചെയർമാൻ ആർ.കെ ചതുർവേദിയാണ് ഇക്കാര്യം അറിയിച്ചത്. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷൻ നിർത്തലാക്കാനുള്ള സി.ബി.എസ്.ഇയുടെ തീരുമാനം ഇക്കൊല്ലം നടപ്പാക്കരുതെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ഫലപ്രഖ്യാപനം വൈകിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു എന്നാൽ, കോടതി വിധിയനുസരിച്ച് മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. കഴിഞ്ഞ വർഷത്തേക്കാൾ 2.82 ശതമാനം കൂടുതലാണിത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ