ന്യൂഡൽഹി: സിബിഎസ്​ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. 16,67,573 വിദ്യാർഥികളാണ് പത്താം തരത്തിൽ പരീക്ഷ എഴുതിയിട്ടുള്ളത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ സിബിഎസ്ഇ റിസൾട്‌സ് വെബ്സൈറ്റിലും ഫലം അറിയാൻ സാധിക്കും. മോഡറേഷൻ നിർത്തലാക്കരുതെന്ന ഡൽഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മോഡറേഷൻ മാർക്ക് രേഖപ്പെടുത്തിയാണ് ഇക്കുറിയും പരീക്ഷാ ഫലം പുറത്തുവരിക.

www.cbse.nic.in എന്ന സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാൻ സാധിക്കും. പരീക്ഷ​ ഫലം വൈകിയത് കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഹയർ സെക്കന്ററി പ്രവേശനം ആരംഭിച്ചതാണ് ആശങ്ക ഉണ്ടാക്കിയത്. കേരളത്തിൽ ജൂൺ അഞ്ചിനാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ