ന്യൂഡൽഹി: സിബിഎസ്​ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രഖ്യാപിക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ആകെ 16,67,573 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്.

www.cbse.nic.in എന്ന സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാൻ സാധിക്കും. ഫലം വരാൻ വൈകുന്നത് മൂലം കേരളത്തിലടക്കം ഹയർ സെക്കണ്ടറി പരീക്ഷ അനന്തമായി നീണ്ട് പോയിരുന്നു. ഇത് സിബിഎസ്ഇ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

കോടതി വിധിയനുസരിച്ച് ഫലം വന്ന് മൂന്ന് ദിവസം കൂടി കേരളത്തിൽ പ്ലസ് ടു പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ ആറ് വരെ അപേക്ഷ സമർപ്പിക്കാൻ അനുമതി ലഭിച്ചേക്കും. വേഗത്തിൽ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ച് ക്ലാസുകൾ ആരംഭിക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook