/indian-express-malayalam/media/media_files/uploads/2018/05/cbse-1.jpg)
CBSE 10th Result 2018: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. മെയ് 26നായിരുന്നു പന്ത്രണ്ടാം ക്ലാസിലെ ഫലം പ്രഖ്യാപിച്ചത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ചില മാറ്റങ്ങളോടു കൂടിയാണ് സിബിഎസ്ഇ ഇത്തവണ ഫല പ്രഖ്യാപനത്തിന് തയ്യാറാകുന്നത്. അതടക്കമുള്ള നിർബന്ധമായും അറിഞ്ഞിരിക്കേണ്ട് കാര്യങ്ങളെ കുറിച്ച് അറിയാം.
CBSE 10th Result 2018: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
1. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പത്താം ക്ലാസ് പരീക്ഷ സിബിഎസ്ഇ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 2009 ല്‍ ആയിരുന്നു ഹ്യൂമന്‍ റിസോഴ്‌സ് മിനിസ്ട്രി പത്താം ക്ലാസ് ഓപ്ഷണലാക്കുന്നത്. 2010-11 അധ്യായന വര്‍ഷം മുതല്‍ ഇത് നിലവില്‍ വന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
2. ഇന്റേണലുകളും പ്രാക്ടിക്കലുകളുമടക്കം ഓരോ വിഷയത്തിലും ആകെ 33 ശതമാനം മാര്‍ക്ക് നേടണം. അതായത് ബോര്‍ഡ് പരീക്ഷയിലും ഇന്റേണലിലും 33 ശതമാനം വീതം മാര്‍ക്ക് വാങ്ങേണ്ടതില്ല.
Read ALso; CBSE 10th Result 2018 Date: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്
3. ഇത്തവണ പരീക്ഷയെ ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ വിവാദങ്ങളിലേക്ക് വലിച്ചിട്ടിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പറുകളായിരുന്നു പരീക്ഷയുടെ ഒരു മണിക്കൂര്‍ മുമ്പ് വാട്‌സ് ആപ്പിലൂടെ ചോര്‍ന്നത്. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കണക്ക് അധ്യപകനായ ഹര്‍മേഷും മുന്‍ എബിവിപി നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
4. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സിബിഎസ്ഇ പ്രത്യേക സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു.
5. cbseresults.nic.in, cbse.nic.in results.nic.in എന്നീ വെബ്ബ് സൈറ്റുകള്‍ വഴിയാണ് സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുക. കൂടാതെ ഗൂഗിളിലൂടേയും മൈക്രോസോഫ്റ്റിലൂടേയും ഫലം അറിയാം. മൊബൈല്‍ ഫോണുകളില്‍ ഉമങ് ആപ്പ് വഴിയും ഫലം അറിയാന്‍ സാധിക്കും. എസ്എംഎസ് വഴിയും ഫലം അറിയാന്‍ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.