CBSE 12th result 2018: ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാ ഫലം നാളെ പുറത്ത് വിടുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. 11.86 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

cbseresults.nic,in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്നും വിദ്യര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയും. ഗൂഗിളിന് പുറമെ ഫലം അറിയാനായി മൈക്രോസോഫ്റ്റിന്റെ പ്രത്യേക ആപ്പും തയ്യാറാണ്.

വെബ്സൈറ്റിലും മൈക്രോസോഫ്റ്റിന്റെ ആപ്പിലും തങ്ങളുടെ റജിസ്റ്റര്‍ നമ്പറും റോള്‍ നമ്പറും സ്‌കൂള്‍ കോഡും ജനന തീയതിയും നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാര്‍ക്ക് അറിയാന്‍ സാധിക്കും.

വെബ്സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പുറമെ മൊബൈൽ വഴിയും ഫലം അറിയാന്‍ സാധിക്കും. 52001 (MNTNL), 57766 (BSNL), 5800002 (Aircel), 55456068 (Idea), 54321, 51234, 5333300 (Tata Teleservices), 54321202 (Airtel), 9212357123( National Informatics Centre) ഈ നമ്പറിലൂടെ മൊബൈല്‍ വഴിയും ഫലം അറിയാന്‍ സാധിക്കും.

മാര്‍ച്ച് അഞ്ച് മുതലായിരുന്നു സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തിത്. ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷയെ വന്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ ഇക്കണോമിക്‌സ് പരീക്ഷ രണ്ടാമതും നടത്തേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ