scorecardresearch

CBSE 12th Result 2018 Live: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മേഘ്ന ശ്രീവാസ്തവ ടോപ്പർ; തിരുവനന്തപുരം മേഖല മുന്നിൽ

CBSE 12th Result 2018 Live: 11.86 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഫലം കാത്തിരുന്നത്

CBSE 12th Result 2018 Live: 11.86 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഫലം കാത്തിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBSE 12th Result 2018 Live: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മേഘ്ന ശ്രീവാസ്തവ ടോപ്പർ; തിരുവനന്തപുരം മേഖല മുന്നിൽ

CBSE 12th Result 2018 Live Updates: ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്തിലും പ്ലസ് ടുവിലുമായി 2.8 മില്യണിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷകള്‍ക്ക് റജിസ്റ്റര്‍ ചെയ്തത്. പ്ലസ് ടു പരീക്ഷ എഴുതിയ 11.86 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഫലം കാത്തിരുന്നത്.

Advertisment

BSE 12th Result 2018:cbseresults.nic,in, cbse.nic.in, results.nic.in എന്നീ വെബ്ബ് സൈറ്റുകളില്‍ നിന്നും വിദ്യര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയും. വെബ്സൈറ്റിലും മൈക്രോസോഫ്റ്റിന്റെ ആപ്പിലും തങ്ങളുടെ റജിസ്റ്റര്‍ നമ്പറും റോള്‍ നമ്പറും സ്‌കൂള്‍ കോഡും ജനന തീയതിയും നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാര്‍ക്ക് അറിയാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഹാള്‍ടിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്.

വെബ് സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പുറമെ മൊബൈൽ വഴിയും ഫലം അറിയാന്‍ സാധിക്കും. 52001 (MNTNL), 57766 (BSNL), 5800002 (Aircel), 55456068 (Idea), 54321, 51234, 5333300 (Tata Teleservices), 54321202 (Airtel), 9212357123( National Informatics Centre) ഈ നമ്പറിലൂടെ മൊബൈല്‍ വഴിയും ഫലം അറിയാന്‍ സാധിക്കും.

മാര്‍ച്ച് അഞ്ച് മുതലായിരുന്നു സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തിത്. ഇക്കണോമിക്സ് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷയെ വന്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ ഇക്കണോമിക്സ് പരീക്ഷ രണ്ടാമതും നടത്തേണ്ടി വരികയായിരുന്നു.

Advertisment

CBSE 12th Result 2018:cbseresults.nic,in, cbse.nic.in, results.nic.in എന്നീ വെബ്ബ് സൈറ്റുകളില്‍ നിന്നും വിദ്യര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയും.

03.11 pm: നേട്ടത്തില്‍ സന്തുഷ്ടയാണെന്നും എല്ലാ ക്രെഡിറ്റും അധ്യാപകർക്കും കുടുംബത്തിനും ആണെന്നും മേഘ്ന

2.55 മികച്ച നേട്ടവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍

publive-image

02.45 pm: സിബിഎസ്ഇ പ്ലസ് ടു ഫലം; ടോപ്പര്‍മാര്‍

മേഘ്‌ന ശ്രീവാസ്തവ, സ്റ്റെപ്പ് ബൈ സ്റ്റെപ്പ്, sec-132, താജ് എക്‌സ്പ്രസ് വെ, ഗാസിയാബാദ്: 499

അനൗഷ്‌ക ചന്ദ്ര, എസ്എജെ സ്‌കൂള്‍, sec-14C, വസുന്ദര, ഗാസിയാബാദ്, യുപി:498

ചാഹത് ബോദ്‌രാജ്, നീര്‍ജ മോദി, മാനസരോവര്‍ ജയ്പൂര്‍ രാജ്: 497

ആസ്ത ബാമ്പ, ബിസിഎം ആര്യ മോഡല്‍ എസ്‌സിഎച്ച് ശാസ്ത്രീ നഗര്‍, ലുധിയാന, പഞ്ചാബ്: 497

തനൂജ കാപ്രി, ഗായത്രി വിദ്യാപീഠം ശാന്തി കുഞ്ച് ഹരിദ്വാര്‍, ഉത്തരാഖണ്ഡ്: 497

സുപ്രിയ കൗഷിക്, കേംബ്രിഡ്ജ് സ്‌കൂള്‍, സെക്ടര്‍: 27, നോയിഡ: 497

നകുല്‍ ഗുപ്ത, ഡല്‍ഹി പബ്ലിക് എസ്‌സിഎച്ച് രാജ്‌നഗര്‍ ഗാസിയാബാദ്: 497

ക്ഷിതിജ് ആനന്ദ്, എസ്എജെ സ്‌കൂല്‍ sec-14c, വസുന്ദര, ഗാസിയാബാദ്, യൂപി: 497

അനന്യ സിംഗ്, മീററ്റ് പബ്ലിക് ഗേള്‍സ് ശാസ്ത്രി നഗര്‍, മീററ്റ്: 497

02.39

publive-image സിബിഎസ്ഇ ടോപ്പർ മേഘ്ന ശ്രീവാസ്തവ

1.32 pm: ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ക്ക് മാര്‍ക്ക് കുറഞ്ഞത് ഇംഗ്ലീഷില്‍. ടോപ്പറായ മേഘ്‌ന ശ്രീവാസ്തവയ്ക്ക് ഇംഗ്ലീഷില്‍ 99 മാര്‍ക്കും മറ്റ് വിഷയങ്ങളില്‍ 100 മാര്‍ക്കും. അതേസമയം, രണ്ടാമതെത്തിയ അനൗഷ്‌കയ്ക്ക് ഇംഗ്ലീഷില്‍ 98 മര്‍ക്കും മറ്റ് വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

1.28 pm: വിദേശ വിദ്യാര്‍ത്ഥികളുടെ വിജയശതമാനത്തില് രണ്ട് ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 92.02 ആയിരുന്നത് ഈ വര്‍ഷം 94.94 ശതമാനമായി ഉയര്‍ന്നു. ഭിന്നശേഷി വിഭാഗത്തില്‍ 2836 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 2483 പേര്‍ വിജയിച്ചു. വിജയശതമാനം 87.52%. ഈ വിഭാഗത്തില്‍ എ വിജയ് ഗണേഷ് ആണ് ടോപ്പര്‍. 500 ല്‍ 492 മാര്‍ക്കാണ് വിജയ് സ്‌കോര്‍ ചെയ്തത്.

1.18 pm: വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്. ആണ്‍കുട്ടികളുടെ വിജയശതമാനം 78.99 % വും പെണ്‍കുട്ടികളുടേത് 88.31 %വും ആണ്.

1.15 pm: 72599 വിദ്യാര്‍ത്ഥികള്‍ 90% ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തു. 95% ന് മുകളില്‍ സ്‌കോര്‍ ചെയ്തത് 12737 പേര്‍.

1.12 pm: ആകെ വിജയശതമാനം 83.01 %. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള റീജിയന്‍ തിരുവനന്തപുരം (97.32 %). ചെന്നൈയില്‍ 93.87%. ഡല്‍ഹിയില്‍ 89%.

1.oo pm:

12.59 pm: 11.84 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ പരീക്ഷ എഴുതിയത് 11.06 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഇതില്‍ 918762 പേര്‍ പാസായി

12.47 pm: വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ്

12.45 pm: ഡല്‍ഹിയില്‍ നിന്നും ഇത്തവണ ടോപ്പര്‍മാരില്ല. ഓള്‍ ഇന്ത്യ ടോപ്പറായ മേഘ്‌ന നോയിഡയിലെ സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി. മറ്റ് ടോപ്പര്‍മാര്‍ ജയ്പൂര്‍, യൂപി എന്നിവിടങ്ങളില്‍ നിന്നും

12.44 pm: 498 മാര്‍ക്ക് നേടിയ അനൗഷ്‌ക ചന്ദ്ര രണ്ടാമതും 497 മാര്‍ക്കുമായി ഏഴ് വിദ്യാര്‍ത്ഥികള്‍ ഒരേസമയം മൂന്നാമതും.

12.41 pm: 500 ല്‍ 499 മാര്‍ക്കുമായി മേഘ്‌ന ശ്രീവാസ്തവ ഓള്‍ ഇന്ത്യ ടോപ്പര്‍

12.39 pm: 11.06 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 918762 വിദ്യാര്‍ത്ഥികള്‍ പാസായി.

12.35 pm: സിബിഎസ്ഇ പ്ലസ് ടു വിജയ ശതമാനം 83.01 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 82.02% ആയിരുന്നു വിജയശതമാനം.

12.30 pm:

12.28 pm: സിബിഎസ്ഇ റിസള്‍ട്ട് പ്രഖ്യാപിച്ചു.cbse.nic.in, cbseresults.nic.in, results.nic.in ഈ വെബ് സെെറ്റുകളില്‍ നിന്നും ഫലം അറിയാം.

12.20 pm: പരീക്ഷാഫലം അറിയാനായി ബോർഡിന്‍റെ ഓഫീസിലെത്തിയിട്ട് കാര്യമില്ലെന്നും ഔദ്യോഗിക വെബ്ബ് സെെറ്റ് സന്ദർശിച്ചാല്‍ മതിയെന്നും സിബിഎസ്ഇ

12.12 pm: പരീക്ഷാ ഫലം കാത്ത് വിദ്യാർത്ഥികള്‍. സ്കൂള്‍ അധികൃതരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

11.55 am: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും.

11.28 am:ഉത്തരാഖണ്ഡ് യുബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ വിജയശതമാനം 78.97 % ആണ്, 1.03 കുട്ടികള്‍ പാസായി.

കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു വിജയശതമാനം. ഡല്‍ഹിയില്‍ നിന്നുമുള്ള രക്ഷാ ഗോപാലിയിരുന്നു പോയ വര്‍ഷത്തെ ടോപ്പര്‍.

10.45 am: ഉത്തരാഖണ്ഡ് യുബിഎസ്ഇ പരീക്ഷാ ഫലം ഇന്ന് 11 മണിയ്ക്ക് പ്രഖ്യാപിക്കും.

10.30 am: cbseresults.nic,in, cbse.nic.in, results.nic.in എന്നീ വെബ്ബ് സൈറ്റുകളില്‍ നിന്നും വിദ്യര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയും

10.15 am:

10.OO am: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

9.55 am: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലം പുറത്ത് വന്നതിന് ശേഷമുള്ള കൗണ്‍സലിംഗ് ഇന്ന് മുതല്‍ ജൂണ്‍ എട്ട് രാവിലെ പത്ത് മണിവരെ തുടരും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: