scorecardresearch

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.6% മാർക്കുമായി രക്ഷാ ഗോപാൽ ഒന്നാം സ്ഥാനത്ത്

www.cbse.nic.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാം

www.cbse.nic.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBSE class 10 result, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം, CBSE Result, സിബിഎസ്ഇ ഫലം, പത്താം ക്ലാസ് പരീക്ഷാ ഫലം, class 10th result

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സിബിഎസ്ഇ യുടെ ഒദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചത്. 82 ശതമാനം വിദ്യാർത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 83 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. www.cbse.nic.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാം.

Advertisment

publive-image രക്ഷാ ഗോപാൽ

നോയിഡയിലെ അമിറ്റി ഇന്റർനാഷണൽ സ്കൂളിലെ രക്ഷാ ഗോപാലിനാണ് ഒന്നാം സ്ഥാനം. 99.6ശതമാനം മാർക്കാണ് രക്ഷ കരസ്ഥമാക്കിയത്. ഇംഗ്ലീഷ്, പൊളിറ്റികൽ സയൻസ്, എക്കണോമിക്സ് വിഷയങ്ങളിൽ രക്ഷ നൂറിൽ നൂറ് മാർക്ക് നേടി. ചരിത്രത്തിലും മനശാസ്ത്രത്തിലും 99 മാർക്ക് നേടാനും ഈ മിടുക്കിക്കായി.publive-image രക്ഷയുടെ മാർക്ക് ഷീറ്റ്

99.4ശതമാനം മാർക്ക് നേടിയ ചണ്ഡിഗഡിൽ നിന്നുള്ള ഭൂമി സാവന്ത് ആണ് രണ്ടാം സ്ഥാനത്തിന് ഉടമയായത്.

Advertisment

മാർച്ച് 9 മുതൽ ഏപ്രിൽ 29 വരെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാണ് പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. കഴിഞ്ഞ വർഷത്തേക്കാൾ 2.82 ശതമാനം കൂടുതലാണിത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു.

Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: