CBSE 10th Result 2019: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല. അടുത്ത ആഴ്ച മാത്രമേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കൂവെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. നേരത്തെ മേയ് 5 ഞായറാഴ്ച പരീക്ഷാഫലം എത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി തന്നെ രംഗത്തെത്തിയത്.

അടുത്ത വാരം മാത്രമേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കൂവെന്ന് അനുരാഗ് ത്രിപാഠി വ്യക്തമാക്കി. എന്നാൽ തീയതി ഏതാണെന്ന് അദ്ദേഹം അറിയിച്ചില്ല.

CBSE 10th Result 2019: ഫലം അറിയാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് ഓൺലൈനായി ഫലം അറിയാൻ സാധിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലാകും ഫലം പ്രസിദ്ധീകരിക്കുക. www.cbseresults.nic.in, www.results.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാൻ സാധിക്കും. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നാണ് അവസാനിച്ചത്.

Also Read: CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂവിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

Also Read: CBSE 12th result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ 96.4 ശതമാനം മാര്‍ക്കോടെ പാസായി അരവിന്ദ് കെജരിവാളിന്റെ മകന്‍

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് രണ്ടിനായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരിൽ 83.4 ശതമാനം വിദ്യാർഥികൾ വിജയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണില്‍. 98.2 ആണ് തിരുവന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാർഥികള്‍ വിജയം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook