CBSE 10th Result 2018 Live Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ഇതിനു പുറമേ cbse.examresults.net , results.nic.in/index , cbseresults.nic.in, results.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

വെബ്ബ് സൈറ്റുകള്‍ക്ക് പുറമേ ഉമങ് (UMANG) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കും. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 24300699 എന്ന നമ്പര്‍ വഴിയും മറ്റുള്ള ഇടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 011 24300699 എന്ന നമ്പറും ഉപയോഗിക്കാം. കൂടാതെ ഗൂഗുളിലൂടേയും മൈക്രോസോഫ്റ്റിലൂടേയും ഫലം അറിയാം. എസ്എംഎസ് വഴിയും ഫലം അറിയാം.

Read Also; CBSE 10th Result 2018: സിബിഎസ്ഇ പരീക്ഷാ ഫലം ഇന്ന്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

മാര്‍ച്ച് 5 മുതല്‍ 4 ഏപ്രില്‍ 4 വരൊയിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്. 16.38 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷയെ വന്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

Read More; CBSE 10th Result 2018: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

CBSE 10th Result 2018 Live Updates:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

4.oo pm: ഒന്നാം റാങ്ക് നേടിയ കൊച്ചി ഭവന്‍സ് വിദ്യാലയിലെ ശ്രീലക്ഷ്മി ജി. അച്ഛന്‍ എസ് ഗോപീനാഥന്‍ ഗവണ്‍മെന്റ് പ്ലീഡറാണ്. അമ്മ രമ മഹരാജാസ് കോളേജിലെ എക്‌സാം കണ്ട്രോളര്‍. സോഹദരന്‍ ശ്രീഹരി തിരുച്ചി ഭാരതി ദാസന്‍ സര്‍വ്വകലാശാലയില്‍ എംഎസ്‌സി ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

CBSE 10th Result 2018 Live: ശ്രീലക്ഷ്മി അച്ഛനും അമ്മയ്ക്കുമൊപ്പം.

3.45 pm: വിജയ സെല്‍ഫി

CBSE 10th Result 2018 Live: 98.6 ശതമാനം മാര്‍ക്ക് നേടിയ ലുധിയാന ബിസിഎം സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പുല്‍കിത പൂരിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന അധ്യാപിക.

3.41 pm:

CBSE 10th Result 2018 Live: പരീക്ഷാ ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥികളുടെ സന്തോഷ പ്രകടനം.

3.oo pm: വിജയശതമാനത്തില്‍ 4.25% ന്റെ കുറവ്. പരീക്ഷ എഴുതിയവരില്‍ പാസായത് 1408594 പേര്‍.

2.57 pm: വിദേശത്ത് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 98.32 % വിദ്യാര്‍ത്ഥികളും വിജയിച്ചു.

2.40 pm: ഭിന്നശേഷി വിഭാഗത്തിൽ കൂടിയ മാര്‍ക്ക്‌ 500 ൽ 489 . ഗുഡ്ഗാവ് സൺസിറ്റി സ്കൂളിലെ അനുഷ്ക പാണ്ഡെ, ഗാസിയാബാദ് ഉത്തം സ്കൂളിലെ സന്യഗാന്ധി എന്നിവരാണ് ഈ മാര്‍ക്ക്‌ നേടിയത്. ഒഡിഷയിലെ ധൻപൂര ജെഎൻ വിയിലെ സോണിയ ദീപ് പ്രധാൻ 484 നേടി

2.20 pm: ഭിന്നശേഷി വിഭാഗത്തിലെ വിജയശതമാനം 92.55.

2.18 pm: മിന്നും വിജയവുമായി പെണ്‍കുട്ടികള്‍. ആണ്‍കുട്ടികളേക്കാള്‍ 3.35% കൂടുതലാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടെ ആകെ വിജയശതമാനം 85..32 ഉം പെണ്‍കുട്ടികളുടേത് 88.67 ശതമാനവുമാണ്.

2.12 pm: 131493 വിദ്യാര്‍ത്ഥികള്‍ക്ക് 90% ല്‍ കൂടുതല്‍ മാര്‍ക്ക്. 27476 പേര്‍ക്ക് 95 % കൂടുതല്‍ മാര്‍ക്ക്.

2.10 pm: തിരുവന്തപുരം മേഖല മുന്നില്‍. തിരുവനന്തപുരത്ത് 99.60 %, ചെന്നൈ 97.37%, അജ്മീര്‍ 91.86%, ഡല്‍ഹി 78.62% എന്നിങ്ങനെയാണ് വിജയശതമാനം.

2.5 pm: ടോപ്പർമാർ, 500 ല്‍ 499 മാർക്ക് നേടിയവർ

പ്രഖാര്‍ മിത്തല്‍, ഡിപിഎസ് ഗുഡ്ഗാവ്

റിംസിം അഗര്‍വാള്‍, ആര്‍പി പബ്ലിക് സ്‌കൂള്‍, ബിജ്നോർ

നന്ദിനി ഗാര്‍ഗ്, സ്‌കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാംലി

ശ്രീലക്ഷ്മി ജി, ഭവന്‍സ് വിദ്യാലയ, കൊച്ചിന്‍

1.58 pm: കൊച്ചിക്കാരിയായ ശ്രീലക്ഷ്മി ജിയ്ക്ക് 500 ല്‍ 499 മാർക്ക്.

1.55 pm: നാല് വിദ്യാർത്ഥികള്‍ക്ക് 500 ല്‍ 499 മാർക്ക്.

1.51 pm: വിജയശതമാനം 86.70

1.48 pm: 16.38 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

1.40 pm: ഫലം അറിയാനായി വെബ്ബ് സെെറ്റിലെത്തുന്നവരുടെ എണ്ണം കൂടിയതോടെ പലയിടത്തും സിബിഎസ്ഇയുടെ വെബ്ബ് സെെറ്റ് കിട്ടുന്നില്ല.

1.35 pm: ഫലം നാലു മണിയ്ക്ക് വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നേരത്തെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

Read More: CBSE Class 12th results 2018: കാഴ്ചയ്ക്കപ്പുറം നേട്ടത്തിന്റെ വെളിച്ചവുമായി ഗണേശ്

1.33 pm: വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്ബ് സെെറ്റില്‍ നിന്നും ഫലം അറിയാം.

1.30 pm: cbseresults.nic.in ല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

1.26 pm:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ