scorecardresearch

CBSE 10th Result 2018: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ www.cbseresults.nic.in, www.cbse.nic.in

CBSE 10th Result 2018: മാര്‍ച്ച് 5 ഏപ്രില്‍ 4 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്. 16.38 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. www.cbseresults.nic.in, www.cbse.nic.in എന്നീ സെെറ്റുകളില്‍ നിന്നും ഫലം അറിയാം.

CBSE 10th Result 2018: മാര്‍ച്ച് 5 ഏപ്രില്‍ 4 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്. 16.38 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. www.cbseresults.nic.in, www.cbse.nic.in എന്നീ സെെറ്റുകളില്‍ നിന്നും ഫലം അറിയാം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBSE 10th Result 2018: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ  www.cbseresults.nic.in, www.cbse.nic.in

CBSE 10th Result 2018: ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്.മാര്‍ച്ച് 5 മുതല്‍ 4 ഏപ്രില്‍ 4 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്. 16.38 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

Advertisment

സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷയെ വന്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

CBSE 10th Result 2018: സിബിഎസ്ഇ 10ാം ക്ലാസ് ഫലം എവിടെ നിന്നും, എങ്ങനെ അറിയാം

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ഇതിനു പുറമേ cbse.examresults.net , results.nic.in/index , cbseresults.nic.in, results.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

Advertisment

publive-image CBSE 10th Result 2018: UMANG ആപ്പിലൂടെ ഫലം അറിയാം

വെബ്ബ് സൈറ്റുകള്‍ക്ക് പുറമേ ഉമങ് (UMANG) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കും. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 24300699 എന്ന നമ്പര്‍ വഴിയും മറ്റുള്ള ഇടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 011 24300699 എന്ന നമ്പർ ഉപയോഗിച്ചും ഫലം അറിയാന്‍ കഴിയും. കൂടാതെ ഗൂഗുളിലൂടേയും മൈക്രോസോഫ്റ്റിലൂടേയും ഫലം അറിയാം. ഇതിന് പുറമെ എസ്എംഎസ് വഴിയും ഫലം അറിയാം.cbse12 -rollno-sch no-center no ഈ ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും.

publive-image CBSE 10th Result 2018: സിബിഎസ്ഇ ഫലം മൊബെെലിലും നോക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് 26 ന് പ്രഖ്യാപിച്ചിരുന്നു. 83.01 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വര്‍ഷം 82.02 ആയിരുന്നു വിജയശതമാനം. 11.06 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 9,18,762 വിദ്യാര്‍ത്ഥികള്‍ ജയിച്ചു.

Read Also: സിബിഎസ്ഇ പരീക്ഷാ ഫലം ഇന്ന്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

500 ല്‍ 499 മാര്‍ക്ക് നേടിയ മേഘ്ന ശ്രീവാസ്തവ ആയിരുന്നു ടോപ്പര്‍. നോയിഡയിലെ സ്റ്റെപ് ബൈ സ്‌ററെപ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. 498 മാര്‍ക്ക് നേടിയ അനൗഷ്‌ക ചന്ദ്ര രണ്ടാമതും 497 മാര്‍ക്കുമായി ഏഴ് വിദ്യാര്‍ത്ഥികള്‍ മൂന്നാമത് എത്തി.

ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള റീജിയന്‍ തിരുവനന്തപുരം (97.32 %) ആയിരുന്നു. ചെന്നൈയില്‍ 93.87 ഉം ഡല്‍ഹിയില്‍ 89 ഉം ആയിരുന്നു വിജയശതമാനം.

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: