CBSE 10th Result 2018 Date: ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ (മെയ് 29) പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ഇതിനു പുറമേ cbse.examresults.net , results.nic.in/index , cbseresults.nic.in, results.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
Results of CBSE Class 10 examinations for 2017-18 to be declared by 4 pm on 29th of May, 2018
— Anil Swarup (@swarup58) May 28, 2018
മാർച്ച് 5 മുതൽ 4 ഏപ്രിൽ 4 വരൊയിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. 16.38 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷയെ വന്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ ഇക്കണോമിക്സ് പരീക്ഷ രണ്ടാമതും നടത്തേണ്ടി വന്നു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് 26 ന് പ്രഖ്യാപിച്ചിരുന്നു. 83.01 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷം 82.02 ആയിരുന്നു വിജയശതമാനം. 11.06 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 9,18,762 വിദ്യാർത്ഥികൾ ജയിച്ചു. 500 ൽ 499 മാർക്ക് നേടിയ മേഘ്ന ശ്രീവാസ്തവ ആയിരുന്നു ടോപ്പർ. നോയിഡയിലെ സ്റ്റെപ് ബൈ സ്ററെപ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. 498 മാര്‍ക്ക് നേടിയ അനൗഷ്ക ചന്ദ്ര രണ്ടാമതും 497 മാര്‍ക്കുമായി ഏഴ് വിദ്യാര്‍ത്ഥികള്‍ മൂന്നാമത് എത്തി.
ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള റീജിയന് തിരുവനന്തപുരം (97.32 %) ആയിരുന്നു. ചെന്നൈയില്‍ 93.87 ഉം ഡല്‍ഹിയില്‍ 89 ഉം ആയിരുന്നു വിജയശതമാനം.