ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്ക് എതിരായ അഴിമതി കേസിൽ അറസ്റ്റിലായ സിബിഐ ഓഫീസർ ദേവേന്ദർ കുമാറിന് ജാമ്യം ലഭിച്ചു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയ്ക്ക് എതിരെ സിബിഐ അഭിഭാഷകൻ എതിർപ്പുന്നയിച്ചില്ല. കടുത്ത ഉപാധികളോടെ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം.

സിബിഐ പ്രത്യേക കോടതി ജഡ്ജി സന്തോഷ് സ്നേഹി മന്നാണ് ജാമ്യം അനുവദിച്ചത്. കേസിൽ സിബിഐ അന്വേഷണ സംഘം എല്ലാ നിയമങ്ങളും ലംഘിച്ചതായി ദേവേന്ദർ കുമാറിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. നിയമം പാലിച്ച് ജോലി ചെയ്ത ദേവേന്ദർ കുമാറിനെ മാത്രമാണ് അവർ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദേവേന്ദർ കുമാറിന്റെ വീട് റെയ്‌ഡ് ചെയ്‌തപ്പോൾ സിബിഐ സംഘത്തിന്റെ പക്കൽ വാറണ്ടുണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി. വീട് റെയ്‌ഡ് ചെയ്ത സിബിഐ സംഘം എട്ട് മൊബൈൽ ഫോണുകൾ അടക്കം നിരവധി ഗാഡ്‌ജറ്റുകൾ പിടിച്ചെടുത്തെന്ന് ദേവേന്ദർ കുമാർ പിന്നീട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ