scorecardresearch

കരൂർ ദുരന്തത്തിൽ സിബിഐ സമൻസ്; സ്വന്തം കെണിയിൽ വിജയ് കുടുങ്ങിയോ?

ഒരേസമയം സിബിഐയുടെ സമൻസും പുതിയ ചിത്രമായ 'ജനനായകൻ്റെ' സെൻസർ ബോർഡ് കുരുക്കും വിജയ്‌യെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്

ഒരേസമയം സിബിഐയുടെ സമൻസും പുതിയ ചിത്രമായ 'ജനനായകൻ്റെ' സെൻസർ ബോർഡ് കുരുക്കും വിജയ്‌യെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്

author-image
WebDesk
New Update
Vijay, TVK Vijay

ചിത്രം: എക്സ്

ചെന്നൈ: തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന പ്രതിസന്ധിയിലൂടെയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് കടന്നുപോകുന്നത്. ഒരേസമയം സിബിഐയുടെ സമൻസും പുതിയ ചിത്രമായ 'ജനനായകൻ്റെ' സെൻസർ ബോർഡ് കുരുക്കും വിജയ‌്‌യെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Advertisment

കരൂരിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ജനുവരി 12-ന് ഡൽഹിയിൽ ഹാജരാകാനാണ് സിബിഐ വിജയ്‌യോട് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ വിജയ് തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

Also Read: കരൂർ ദുരന്തം: ടിവികെ നേതാക്കൾക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യൽ ഉടൻ

ഡിഎംകെ സർക്കാരിന്റെ പ്രതികാര നടപടികളിൽ നിന്ന് രക്ഷപ്പെടാൻ സിബിഐ അന്വേഷണം സഹായിക്കുമെന്നായിരുന്നു വിജയ‌്‍യുടെ പ്രചാരണ തന്ത്രജ്ഞൻ ആധവ് അർജുനന്റെ ഉപദേശം. എന്നാൽ ഇപ്പോൾ സിബിഐ നേരിട്ട് വിജയ്‌യെ വിളിച്ചുവരുത്തിയത് പാർട്ടിക്കുള്ളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ഇത് വിജയ്‌യെ കേന്ദ്ര സർക്കാരിന്റെ സ്വാധീനവലയത്തിച്ചെന്ന ഭയത്തിലാണ് പല ടിവികെ പ്രവർത്തകരും.

കരൂർ റാലിക്കായി ലഭിച്ച അനുമതികൾ, സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ട നിയന്ത്രണം, പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്ന രീതി എന്നിവയെക്കുറിച്ചായിരിക്കും വിജയ്‌യോട് പ്രധാനമായും ചോദ്യം ഉയരുക. സിബിഐ സമൻസ് വന്നത് വിജയ്‌യെ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Also Read: ജനനായകനിൽ വിജയ് പ്രതിഫലമായി വാങ്ങുന്നത് 220 കോടി, മമിതയുടെ പ്രതിഫലം എത്രയെന്നറിയാമോ?

സിബിഐ സമൻസിനോട് എങ്ങനെ പ്രതികരിക്കണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ടിവികെ അറിയിച്ചിട്ടുണ്ട്. വിജയ് സിബിഐക്ക് മുന്നിൽ ഹാജരാകുമോ അതോ ചെന്നൈയിൽ വെച്ച് ചോദ്യം ചെയ്യാൻ ആവശ്യപ്പെടുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം, വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രമായ 'ജനനായകൻ' നിയമക്കുരുക്കിൽപ്പെട്ട് റിലീസ് വൈകുകയാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചുള്ള പരാതികളെത്തുടർന്ന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെയുള്ള നിയമപോരാട്ടം മദ്രാസ് ഹൈക്കോടതിയിൽ നടന്നു വരികയാണ്.

Read More: ജന നായകനും പരാശക്തിയും ക്ലാഷ് റിലീസാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി; വിജയിയുടെ മാനേജരെ വിളിച്ചെന്ന് ശിവകാർത്തികേയൻ

Cbi Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: