ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കിനെ കബളിപ്പിച്ച് വിദേശത്ത് കടക്കാൻ വിജയ് മല്യയ്ക്ക് വഴിയൊരുക്കിയത് സിബിഐ വെളളം ചേർത്ത് പുതുക്കിയ ലുക്ക് ഔട്ട് സർക്കുലർ. വിദേശത്ത് പോകുന്നതിൽ നിന്നും തടയുന്നതിനായുളള ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുതുക്കി പുറപ്പെടുവിച്ച് വിജയ് മല്യയ്ക്ക് വിദേശത്തേയ്ക്ക് പോകാനുളള തടസ്സം സിബിഐ ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ്സിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്.

വിജയ് മല്യയുടെ കാര്യത്തിലുണ്ടായത് “വിലയിരുത്തലിലുണ്ടായ പിഴവ്” ആണെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഒരു വാർത്താ ഏജൻസിയോട് വിശദീകരിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ എക്‌സ്‌പ്രസ്സിന് ലഭിച്ച ഔദ്യോഗിക രേഖകൾ പ്രകാരം ആദ്യത്തെ എൽഒസി ആണെന്ന് മുംബൈ പൊലീസിനോട് സിബിഐ പറയുന്നുണ്ട്. അത് പ്രകാരം മല്യയെ “തടയേണ്ട ആവശ്യമില്ല”( Mallya’s detention was “not required.”) എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.

Read: CBI put it in writing: ‘Inform us discreetly… detention of (Vijay Mallya) not required’

സിബിഐ 2015 ഒക്ടോബർ 16 ന് പുറത്തിറക്കിയ എൽഒസി പ്രകാരം മല്യയെ ഇന്ത്യയിൽ നിന്നും പോകുന്നത് തടയണം എന്നാണ്.  എന്നാൽ 2015 നവംബർ 24 ന് വിജയ് മല്യ ഡൽഹിയിൽ പറന്നിറങ്ങിയ അതേ ദിവസമാണ് രണ്ടാമത്തെ എൽഒസി പുറപ്പെടുവിച്ചിരിക്കുന്നത്. മുംബൈ സ്പെഷ്യൽ ബ്രാഞ്ചിന് കത്തിനൊപ്പം അയച്ചു കൊടുത്തു. രണ്ടാമത്തെ എൽഒസിയയിൽ വിജയ് മല്യയുടെ വരവോ പോക്കോ സിബിഐയെ അറിയിക്കണം  എന്ന് മാത്രമാണ് നിർദേശിച്ചിട്ടുളളത്.

ഈ എൽഒസി പുറപ്പെടുവിച്ച ശേഷം നാല് മാസത്തിന് ശേഷം 2016 മാർച്ച് രണ്ടിനാണ് മല്യ രാജ്യം വിടുന്നത്. എന്നാൽ ഫെബ്രുവരി 28 ന് മല്യയ്ക്ക് വായ്പ നൽകിയ എസ്ബിഐയ്ക്ക് മല്യ രാജ്യം വിടുന്നത് തടയാൻ കോടതിയെ സമീപിക്കണമെന്ന് നിയമോപദേശം നൽകിയിരിന്നു. എന്നാൽ ആ വിഷയത്തിൽ അവർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.

ന്യൂഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ 24 ന് മല്യ എത്തുമെന്ന വിവരം അഡ്‌വാൻസ്ഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (എപിഐഎസ്) വഴി നവംബർ 23 ന്   ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍  സിബിഐയ്ക്ക് വിവരം നൽകിയിരുന്നു.

ഇതേ നവംബർ 24 നാണ് സിബിഐ, പുതിയ എൽഒസി ഉൾപ്പടെ മുംബൈ പൊലീസിന് ദീർഘമായ കത്ത് നൽകിയത്. (ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകേണ്ടുന്ന നിർദേശങ്ങളെ കുറിച്ച്) നിലവിലത്തെ സാഹചര്യത്തിൽ വിജയ് മല്യയെ തടയേണ്ട ആവശ്യമില്ലെന്നും ഭാവിയിൽ അത്തരമൊരു സാഹചര്യമുണ്ടായാൽ അത് പ്രത്യേകമായി അറിയിക്കാമെന്നും ഈ എൽഒസിയിൽ പറയുന്നു.

ഏറെ കൗതുകമുണർത്തുന്ന, സിബിഐയക്ക് എപിഐഎസ് സംവിധാനത്തെ കുറിച്ച് അറിവില്ലായിരുന്നോ എന്നതാണ്. അതോ അപ്പോൾ മല്യയെ തടയേണ്ട ആവശ്യമില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നുവെന്നതാണോ.

സിബിഐയുടെ മുബൈ എസ്‌പിയായ ഹർഷിത അട്ടലൂരി ഒപ്പിട്ട ഈ കത്ത് മുംബൈ ഐപിഎസ് ഉദ്യോഗസ്ഥനായ അശ്വതി ദോർജെയ്ക്കും മാർക്ക് ചെയ്തിട്ടുണ്ട്.

സാധാരണ ഗതിയിൽ എൽഒസി നടപ്പാക്കുമ്പോൾ അതിൽ പറയുന്ന വ്യക്തിയുടെ പോക്കുവരവുകളിലേതും എങ്ങനെയായിരിക്കണം എന്ന് അനുബന്ധത്തിൽ പറയുന്നുണ്ട്. നിർദിഷ്ട വ്യക്തിയെ കുറിച്ചുളള വിവരം നേരത്തെ ലഭിച്ചിട്ടില്ലെന്ന തോന്നലിലായിരിക്കണം അത് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ പ്രതി ഇവിടെ എത്തുന്നതിനോ ഇവിടെ നിന്നും പോകുന്നതിനോ ആയി ഇമിഗ്രേഷൻ പോസ്റ്റിൽ എത്തുമ്പോൾ അറിയിക്കണം. അവിടെ വച്ച് ആ വ്യക്തിയെ തടഞ്ഞിരിക്കുന്നതായി അറിയിക്കാം എന്ന് കത്തിൽ പറയുന്നു.

എന്നാൽ, അഞ്ച് ആഴ്ചയ്ക്ക് ശേഷം ഈ കേസിൽ ഇന്നുവരെയില്ലാത്ത തരത്തിൽ എൽഒസിയിൽ വെളളം ചേർത്തുവെന്ന് ആ കത്ത് വ്യക്തമാക്കുന്നു. മല്യയുടെ യാത്രാവിവരം അഡ്‌വാൻസ്ഡ് ഇൻഫർമേഷൻ റെക്കോർഡ് വഴിയറിയാൻ സാധിക്കും, അത് പ്രത്യേക അനുബന്ധമായി അറിയിക്കാം. വിജയ് മല്യയുടെ വരവ് രഹസ്യമായി അറിയിക്കണം. നിലവിൽ മല്യയെ തങ്ങൾക്ക് അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കത്തിൽ പറയുന്നു.

സിബിഐ ഉദ്യോഗസ്ഥരായ അട്ടലൂരിയെയും അട്ടലൂരിയുടെ റിപ്പോർട്ടിങ് ഓഫീസറായ ജോയിന്റ് ഡയറക്ടർ എ.കെ.ശർമ്മയെയും ഇതിന്റെ പ്രതികരണമാരാഞ്ഞ് ഫോണിലും  മെസ്സേജ് വഴിയും ഇന്ത്യന്‍ എഎക്‌സ്‌പ്രസ്സ് ബന്ധപ്പെട്ടുവെങ്കിലും ഇരുവരും പ്രതികരിച്ചില്ല.

വിജയ് മല്യയ്ക്കെതിരായ എൽഒസിയിൽ ലഘൂകരിച്ചത് “വിലയിരുത്തിലിലെ പിഴവ്” എന്നാണ് സിബിഐയെ ഉദ്ധരിച്ച് പിടിഐ സെപ്റ്റംബർ 13 ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം സിബിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം സിബിഐയ്ക്ക് വിജയ് മല്യയെ അറസ്റ്റ് ചെയ്യാൻ വേണ്ടുന്ന കാരണങ്ങളൊന്നും ഇല്ലാത്തതിനാലാണ് വിജയ് മല്യയ്ക്ക് എതിരായ എൽഒസിയിൽ മാറ്റം വരുത്തിയതെന്നാണ് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ