scorecardresearch

എഫ്ബിഐ, ഇന്റര്‍പോള്‍ രഹസ്യവിവരം; സൈബര്‍ തട്ടിപ്പ്, രാജ്യത്തെ 105 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

രാജസ്ഥാനിലെ ഒരു സ്ഥലത്ത് നിന്ന് ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും സിബിഐ കണ്ടെടുത്തു

cbi1

ന്യൂഡല്‍ഹി:യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), യും ഇന്റര്‍പോളില്‍ നിന്നുള്ള രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍, സിബിഐയും സംസ്ഥാന പൊലീസ് സേനയും ചേര്‍ന്ന് ചൊവ്വാഴ്ച രാജ്യത്തെ 105 സ്ഥലങ്ങളില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ റെയ്ഡ് നടത്തി.

സിബിഐയുടെ ‘ഓപ്പറേഷന്‍ ചക്ര’യുടെ ഭാഗമായുള്ള റെയ്ഡുകളില്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പൊലീസ് സേനയും പങ്കെടുത്തു. ആന്‍ഡമാന്‍ നിക്കോബാര്‍ (നാല് സ്ഥലങ്ങളില്‍), ന്യൂഡല്‍ഹി (അഞ്ച് സ്ഥലങ്ങള്‍), ചണ്ഡീഗഡ് (മൂന്ന് സ്ഥലങ്ങള്‍), പഞ്ചാബിലെ രണ്ട് സ്ഥലങ്ങള്‍. , കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളിലും പരിശോധനകള്‍ നടന്നു.

13 സംസ്ഥാനങ്ങളിലായി 80 ഓളം സ്ഥലങ്ങളില്‍ സിബിഐ മാത്രം റെയ്ഡ് നടത്തിയിട്ടുണ്ട്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസില്‍ നിന്ന് റെയ്ഡിനുള്ള ഇന്‍പുട്ടുകളും ഏജന്‍സിക്ക് ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. രാജസ്ഥാനിലെ ഒരു സ്ഥലത്ത് നിന്ന് ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും സിബിഐ കണ്ടെടുത്തു. പ്രതി അനധികൃത കോള്‍ സെന്റര്‍ നടത്തി വരികയായിരുന്നു. അഹമ്മദാബാദിലും പൂനെയിലും ഇത്തരം രണ്ട് കോള്‍ സെന്ററുകള്‍ കണ്ടെത്തി. ഇവര്‍ യുഎസില്‍ കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഏര്‍പ്പെട്ടിരുന്നതായി എഫ്ബിഐ അറിയിച്ചിരുന്നു, അവര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറഞ്ഞു.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഡാര്‍ക്ക് വെബിലെ സൈബര്‍ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഏജന്‍സി വീണ്ടെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധമുള്ള ഒരാളെ പഞ്ചാബിലും തിരിച്ചറിഞ്ഞിട്ടുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു. സിബിഐയുടെ സൈബര്‍ ക്രൈം വിഭാഗമാണ് ഈ ഓപ്പറേഷന്‍ ഏകോപിപ്പിക്കുന്നത്. സിബിഐ അടുത്തിടെ ആരംഭിച്ച അന്താരാഷ്ട്ര പ്രവര്‍ത്തന വിഭാഗമായ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനാണ് ഈ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒക്ടോബര്‍ 18ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി സിബിഐ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cbi operation targeting cyber criminals