ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ ചട്ടങ്ങൾ ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ, എൻജിഒ പ്രതിനിധികൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സിബിഐ രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി മൊത്തം ആറ് പേർ കസ്റ്റഡിയിൽ.
ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മൈസൂർ, രാജസ്ഥാനിലെ ചില സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 40 ഓളം സ്ഥലങ്ങളിൽ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന്റെ (എഫ്സിആർഎ) ലംഘനങ്ങളുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എഫ്‌സിആർഎ, 2010 ലംഘിച്ച് വിദേശ സംഭാവനകൾ സുഗമമാക്കുന്നതിന് എംഎച്ച്‌എയിലെ നിരവധി പൊതു ഉദ്യോഗസ്ഥരും എൻജിഒ പ്രതിനിധികളും ഇടനിലക്കാരും പണം കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.