/indian-express-malayalam/media/media_files/uploads/2018/09/M_Id_376040_Sex_assualt.jpg)
പ​ട്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മും​ബൈ കേ​ന്ദ്ര​മായു​ള്ള ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണു കൂ​ട്ട​മാ​ന​ഭം​ഗം പു​റം​ലോ​കം അ​റി​യു​ന്ന​ത്. 34 പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​യു​ള്ള എ​ൻ​ജി​ഒ​യു​ടെ ഉ​ട​മ ബ്ര​ജേ​ഷ് താ​ക്കൂ​ർ ഉ​ൾ​പ്പെ​ടെ 20 ​പേ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
73 പേജുളള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഭയകേന്ദ്രത്തിന്റെ ഉടമ അടക്കമുളളവരുമായി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. കൂടാതെ ഇവരെ കൊണ്ട് നഗ്നനൃത്തങ്ങളും ചെയ്യിച്ചിരുന്നതായി സിബിഐ കണ്ടെത്തി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കി നഗ്നരാക്കി ഭോജ്പൂരി ഗാനത്തിന് നൃത്തം ചെയ്യിക്കും. അഭയകേന്ദ്രത്തിലെത്തുന്ന അതിഥികള്‍ക്ക് പെണ്‍കുട്ടികളെ നൽകും. അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ അടക്കമുളളവര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കും. 'അതിഥികള്‍ക്ക് വേണ്ടി നൃത്തം ചെയ്യാനും അവരെ രസിപ്പിക്കാനും തയ്യാറാവാത്തവര്‍ക്ക് റൊട്ടിയും ഉപ്പും മാത്രമാണ് രാത്രി നല്‍കുക. 42 പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്ന അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികല്‍ പീഡനത്തിന് ഇരയായി,' സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ഉടമയായ ബ്രജേഷ് താക്കൂറിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്. ബിഹാറില്‍ നിന്നുളള ജനതാദള്‍ നേതാക്കള്‍ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. 'വളരെ സ്വാധീനമുളള വ്യക്തി' എന്നാണ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ബ്രിജേഷിനെ വിശേഷിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us