ഭോ​പ്പാ​ൽ: വ്യാ​പം അ​ഴി​മ​തി​ക്കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് ക്ലീ​ൻ​ചീറ്റ് ന​ൽ​കി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കു​റ്റ​പ​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. 490 പേ​രെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​ഡി​സ്കി​ൽ തി​രി​മ​റി​ന​ട​ത്തി​യെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും സി​ബി​ഐ കുറ്റപത്രത്തിൽ പ​റ​യു​ന്നു.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക സാക്ഷികള്‍ ഒന്നൊന്നായി ദുരൂഹമായി കൊല്ലപ്പെടാന്‍ തുടങ്ങിയതോടെയാണ് കേസ് രാജ്യശ്രദ്ധ ആകര്‍ഷിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ടവരുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സി.

വ്യാവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ എന്നതിന്റെ ചുരുക്കപ്പോരാണ് വ്യാപം. വ്യാപം നടത്തുന്ന പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തി നിരവധി വര്‍ഷങ്ങളായി തട്ടിപ്പ് നടന്നു വന്നിരുന്ന തട്ടിപ്പിന്റെ വ്യാപ്തി 2013ലാണ് ദേശീയതലത്തില്‍ വാര്‍ത്തയാകുന്നത്. രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ണം ന​ല്‍​കു​ന്ന​വ​ര്‍ മാ​ത്ര​മെ ആ ​കാ​ല​യ​ള​വി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു​ള്ളു.

മൂ​ന്ന് രീ​തി​യി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. കോ​ഴ​ന​ല്‍​കി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ എ​ഴു​ത​ല്‍. പ​രീ​ക്ഷാ​ര്‍​ത്ഥി​ക​ള്‍​ക്ക് ശ​രി​യു​ത്ത​രം കാ​ണി​ച്ചു​കൊ​ടു​ക്കാ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ഒ​രു അം​ഗ​ത്തെ നി​യോ​ഗി​ക്ക​ല്. ഒ​എം​ആ​ര്‍ ഷീ​റ്റി​ല്‍ ഒ​ന്നും ഏ​ഴു​താ​തെ പി​ന്നീ​ട് അ​ത് പൂ​രി​പ്പി​ച്ച് വി​ജ​യി​പ്പി​ക്കു​ക. വ്യാപം തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയവരും ഇടനിലക്കാരുമടക്കം കേസുമായി ബന്ധപ്പെട്ട 48 പേര്‍ ഇതുവരെ ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ