ന്യൂഡല്‍ഹി : രാജ്യത്തെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതി കേസില്‍ 592 പേര്‍ക്കെതിരെ സിബിഐയുടെ കുറ്റപത്രം. വ്യാഴാഴ്ചയാണ് മധ്യ പ്രദേശില്‍ നടന്ന അഴിമതികേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് എന്ന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭോപാലില്‍ നിന്നുമുള്ള മൂന്ന്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് അധികാരികള്‍ കുറ്റപത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്‍എന്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ജെഎന്‍ ചൊക്സി, പീപ്പിള്‍സ്‌ മെഡിക്കല്‍ കോളേജിലെ എന്‍ വിജയവര്‍ഗീയ, ചിരായു മെഡിക്കല്‍ കോളേജിലെ അജയ് ഗോയങ്ക എന്നിവര്‍ക്ക് പുറമേ ഇന്‍ഡോറില്‍ നിന്നുമുള്ള ഇണ്ടക്സ്‌ മെഡിക്കല്‍കോളേജിലെ സുരേഷ് സിങ് ഭഡോരിയ എന്നിവരും കുറ്റപത്രത്തില്‍ പരാമര്ഷിക്കപെട്ടു.

2012ലെ പിഎംടി എക്സാമുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പിടിഐ ബന്ധപ്പെട്ടപ്പോള്‍ കുറ്റപത്രത്തില്‍ പേരുള്ള ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മുന്‍ വ്യാപം ഡയറക്ടര്‍ ആയ വ്യാപം പങ്കജ് ത്രിവേദി അടക്കം നാല് മുന്‍ വ്യാപം ഉദ്യോഗസ്ഥരും സിബിഐ കുറ്റപത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ