/indian-express-malayalam/media/media_files/uploads/2017/05/najeebs-mother759.jpg)
നജീബിന്റെ മാതാവ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പട്യാല ഹൗസ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. നജീബിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 29 ന് ഈ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.
തന്റെ മകനെ കാണാനില്ലെന്നു പറഞ്ഞ് 2016 നവംബറിലാണ് നഫീസ് കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന നഫീസിന്റെ ഹര്‍ജി കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് സിബിഐ നജീബിന്റെ തിരോധന കേസില്‍ അന്വേഷണം ആരംഭിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ പറയുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്.
2016 ഒക്ടോബര്‍ 15 മുതലാണ് ജെഎന്‍യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബ് അഹമ്മദിനെ കാണാതായത്. ഇതിന്റെ തലേദിവസം എബിവിപി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളും നജീബും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. നജീബിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അറയിച്ചിരുന്നുവെങ്കിലും സംഭവത്തില്‍ യാതൊരു പുരോഗമനവും ഉണ്ടായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us