‘അസ്ഥാനത്തെ’ സ്ഥാനചലനം; അലോക് വർമ്മയെ പുറത്താക്കിയത് റഫേല്‍ ഇപാടിലെ നേര് ചോദിച്ചതിനെന്ന് റിപ്പോര്‍ട്ട്

അധികാരവിനിയോഗം നടത്തിയ മോദിയുടെ അടുപ്പക്കാരനായ അസ്താനയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് മാത്രമല്ല അലോക് വർമ്മയ്ക്കെതിരെ നടപടി എടുത്തതെന്നാണ് വിവരം

ന്യൂഡല്‍ഹി: രാ​ജ്യ​ത്തെ സു​പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അലോക് കുമാര്‍ വർമ്മയെ കേന്ദ്രം നീക്കിയത്. സിബിഐയിലെ രണ്ടാമനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി എടുത്തിരുന്നത്. അധികാരവിനിയോഗം നടത്തിയ മോദിയുടെ അടുപ്പക്കാരനായ അസ്താനയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് മാത്രമല്ല അലോക് വർമ്മയ്ക്കെതിരെ നടപടി എടുത്തതെന്നാണ് വിവരം. ഇതേ ആരോപണം അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആരോപിച്ചിട്ടുണ്ട്. കൂടാതെ അസ്താനയ്ക്കെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മുഴുവനും മാറ്റിയ പുതിയ അന്വേഷണ സംഘത്തേയും കേന്ദ്രം നിയമിച്ചു.

വിവാദമായ റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് അലോക് വർമ്മ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായാണ് ‘ദ വയര്‍’ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് അസ്താനയ്ക്കും ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥനും എതിരെ അഴിമതിക്കും കൈക്കൂലി വാങ്ങിയതിനും സിബിഐ കേസ് ചുമത്തി കേന്ദ്രത്തോട് അറസ്റ്റിന് അനുമതി തേടിയത്. എന്നാല്‍ കേന്ദ്രം ഇതിന് അനുമതി നല്‍കിയിരുന്നില്ല.

വിവാദമായ റഫേല്‍ ഇടപാടില്‍ പ്രാഥമിക അന്വേഷണത്തിനായി സുപ്രീം കോടതി ജഡ്ജി അടക്കമുളളവരുടെ കൊളീജിയം വർമ്മയെ ചുമതലപ്പെടുത്തിയിരുന്നതായി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയത്തോട് വർമ്മ രേഖകള്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് അസ്താനയെ അറസ്റ്റ് ചെയ്യാന്‍ വർമ്മ അനുമതി തേടുന്നതും കേന്ദ്രം അപേക്ഷ തളളുന്നതും. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ തൽസ്ഥാനത്തു നിന്ന് മാറ്റിയത്. എം.നാഗേശ്വര റാവുവിന് ആണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അസ്താനയോട് അവധിയിൽ പോകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന്‍റേതാണ് തീരുമാനം. ഇതിന് പിന്നാലെ അര്‍ദ്ധരാത്രിയോടെയാണ് നടപടി എടുത്തത്. നിലവില്‍ സിബിഐ ജോയിന്റ് ഡയറക്ടറായ റാവുവിന് ചുമതല കൈമാറാന്‍ മന്ത്രിസഭാ നിയമന കമ്മിറ്റി തീരുമാനിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cbi director alok vermas request for rafale papers tipped the scale against him wire report

Next Story
എസ്കലേറ്ററിന്റെ സ്പീഡ് കൂടി; ഫുട്ബോൾ ആരാധകർക്ക് പരുക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com