ന്യൂഡൽഹി: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ മകനും ലോക്‌സഭാ എംപിയുമായ കാർത്തി ചിദംബരത്തിനെതിരെ സിബിഐ കേസെടുത്തു. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
കേസെടുത്തതിന് പിന്നാലെ ഇന്ന് രാവിലെ ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ചെന്നൈയിലും ഡൽഹിയിലെയും വസതികളിൽ ഉൾപ്പെടെ ഒമ്പത് ഇടങ്ങളിൽ സിബിഐ റെയ്‌ഡ് നടക്കുകയാണ്.
പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐഎന്‍എക്സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) അനുമതി നല്‍കിയതും അടക്കം വിവിധ കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.
Also Read: യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം