ബെംഗളൂരു: ഡിവൈഎസ്‌പി എം.കെ.ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ മലയാളിയായ മന്ത്രി കെ.ജെ.ജോർജിനെതിരെ ആത്മഹത്യാപ്രരണാ കുറ്റത്തിന് സിബിഐ കേസെടുത്തു. മന്ത്രിയെ കൂടാതെ മുൻ എഡിജിപി എ.എം.പ്രസാദിനും ഐജി പ്രണോയ് മൊഹന്തിക്കുമെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

കർണാടകയിലെ മടിക്കേരിയിൽ 2016 ജൂലൈ 16നാണു ഗണപതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിലാണു സുപ്രീംകോടതി ഉത്തരവ് വന്നത്. മരണത്തിന് തൊട്ടുമുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ.ജോർജിനും എ.എം.പ്രസാദിനും പ്രണോയ് മൊഹന്തിക്കുമെതിരെ ആരോപണമുന്നയിച്ചിരുന്നു. തന്നെ അപമാനിച്ചുവെന്നായിരുന്നു ആരോപണം.

എഫ്ഐആറിന്റെ മുഴുവൻ വിവരങ്ങളും ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു കെ.ജെ.ജോർജ് വ്യക്തമാക്കിയത്. മന്ത്രിക്കെതിരെ കേസെടുത്തതിനെ തുടർന്ന് പ്രതിപക്ഷകക്ഷിയായ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഈ സർക്കാരിന് അഭിമാനമുണ്ടെങ്കിൽ ജോർജിന്റെ രാജി എഴുതി വാങ്ങണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook