ന്യൂഡല്‍ഹി: വന്‍ അഴിമതിയെന്നു സംശയിക്കുന്ന സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അഡീഷണല്‍ ഡയറക്ടര്‍ ജനറലിനെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെ്തു. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
ഡിആര്‍ഐയുടെ ലുധിയാനയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദര്‍ ശേഖറിനുവേണ്ടി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് ഇടനിലക്കാരനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥനുവേണ്ടിയാണു കൈക്കൂലി വാങ്ങിയതെന്ന് ചോദ്യംചെയ്യലിനിടെ ഇടനിലക്കാരന് പറഞ്ഞു. ഇരുവരും തമ്മില്‍ ധാരണയിലെത്തിയ വന്‍ കൈക്കൂലിയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ വാങ്ങിയ തുകയെന്നാണു സിബിഐ കരുതുന്നത്.