നാരദ കേസ്: മന്ത്രിമാർ ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കു ജാമ്യം

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചതോപാധ്യായ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

CBI narada case, Calcutta High Court, house arrest of TMC leaders, house arrest of TMC ministers, TMC leaders custody, Firhad Hakim, Subrata Mukherjee, Sovan Chatterjee, Madan Mitra,Trinamool Congress, tmc minister firhad hakim arrested, firhad hakim detained, firhad hakim cbi, CBI narada case arrest, cbi bengal, narada case news, madan mitra, subrata mukherjee, mamata banerjee, Kolkata, west bengal, ie malayalam

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പശ്ചിമബംഗാളിലെ രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾക്കു ജാമ്യം. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചതോപാധ്യായ എന്നിവർക്കു ബാങ്ക്സ്ഹാൾ സെഷൻസ് കോടതിയാണ് ഇന്നു വൈകിട്ട് ജാമ്യം അനുവദിച്ചത്. സിബിഐ ഓഫീസ് സ്ഥിതി ചെയ്യുന്ന നിസാം പാലസിൽനിന്ന് ഓൺലൈനായാണു പ്രതികളെ ഹാജരാക്കിയത്.

നാലുപേരെയും കൊല്‍ക്കത്തയിലെ വസതികളില്‍നിന്നാണു സിബിഐ കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജിയും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സിബിഐ ഓഫീസിൽ കുതിച്ചെത്തിയിരുന്നു. തന്നെയും കൂടി അറസ്റ്റ് ചെയ്യൂ എന്നായിരുന്നു മമത സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

നൂറുകണക്കിനു തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊൽക്കത്ത നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചിരുന്നു.സിബിഐ ഓഫീസിന്റെ പ്രധാന ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന തടസങ്ങള്‍ തകര്‍ത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ഓഫീസ് വളപ്പിനു മുന്നില്‍ കാവല്‍ നിന്ന കേന്ദ്രസേനയ്ക്ക് നേരെ പ്രവര്‍ത്തകര്‍ അവര്‍ ഇഷ്ടികയും കുപ്പികളും എറിഞ്ഞു.

നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെതിരെ രാജ്ഭവന് മുന്നിലും പ്രതിഷേധം നടന്നു. നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൂഗ്ലി ജില്ലയിലെ അരാംബാഗ്, നോര്‍ത്ത് 24 പര്‍ഗാനയിലെ കാമര്‍ഹതി തുടങ്ങി നിരവധി പ്രദേശങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രക്ഷോഭകര്‍ ടയര്‍ കത്തിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.

‘എന്നെ അറസ്റ്റ് ചെയ്തു. ഞങ്ങള്‍ കോടതിയില്‍ പോരാടും, ” എന്ന് തന്നെ വസതിയില്‍നിന്ന് സിബിഐ സംഘം കൊണ്ടുപോകുമ്പോള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞത്.

”ഇത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകനെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. ഒരു എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിയമസഭാ സ്പീക്കറുടെ സമ്മതം വാങ്ങേണ്ടതുണ്ട്. സിബിഐക്കു ഗവര്‍ണറുടെ സമ്മതം മാത്രമേയുള്ളൂ,” അഭിഭാഷകനും ബംഗാള്‍ സ്പീക്കറുമായ ബിമന്‍ ബന്ദോപാധ്യായ പറഞ്ഞു.

”ഇത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി ഇപ്പോള്‍ എംഎല്‍എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യാന്‍ സിബിഐയെ ഉപയോഗിക്കുകയാണ്,” ടിഎംസി എംപി സൗഗത റോയ് പറഞ്ഞു.

ഇപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാെണെന്നു ടിഎംസി വക്താവ് കുനാല്‍ ഘോഷ് ചോദിച്ചു. ” മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ മിര്‍സയില്‍നിന്ന് റോയ് പണം വാങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണ്? അദ്ദേഹം പണം സ്വീകരിക്കുന്നതും ടേപ്പുകളില്‍ കണ്ടു. അവര്‍ ബിജെപിയില്‍ ചേരുകയും സംരക്ഷണം നേടുകയും ചെയ്തതിനാലാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിയുടെ പ്രതികാര തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്,” ഘോഷ് പറഞ്ഞു.

Also Read: ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, മദന്‍ മിത്ര എന്നിവര്‍ വീണ്ടും എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സുബ്രത മുഖര്‍ജി പഞ്ചായത്ത് മന്ത്രിയും ഫിര്‍ഹാദ് ഹക്കിം ഗതാഗത മന്ത്രിയുമാണ്. 2019 ല്‍ ബിജെപിയില്‍ ചേര്‍ന്ന സോവന്‍ ചാറ്റര്‍ജി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം പാര്‍ട്ടി വിട്ടു.

2016 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നാരദ ടേപ്പുകള്‍ പുറത്തുവന്നത്. സ്റ്റിംഗ് ഓപ്പറേഷന്‍ സംബന്ധിച്ച് സിബിഐ അന്വേഷണത്തിനു കൊല്‍ക്കത്ത ഹൈക്കോടതി 2017 മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു.

നാരദ ന്യൂസ് പോര്‍ട്ടലിനുവേണ്ടി മലയാളിയായ മാത്യു സാമുവലാണ് നാരദ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ആരോപണം. നിരവധി ടിഎംസി മന്ത്രിമാരും എംപിമാരും എംഎല്‍എമാരും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്കു പകരമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് സ്വീകരിക്കുന്നത് ടേപ്പുകളിലുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cbi arrested two trinamool ministers and one mla in narada bribery case mamata banerjee

Next Story
ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി, വിതരണം ഇന്ന് മുതൽcovid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com