/indian-express-malayalam/media/media_files/2026/01/13/tvk-vijay-2026-01-13-20-11-15.jpg)
ചിത്രം: എക്സ്
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ജനുവരി 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
കേസിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടനെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പൊങ്കൽ കഴിഞ്ഞേ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയൂ എന്ന് വിജയ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് അനുസരിച്ചാണ് പുതിയ നോട്ടീസ് എന്നും റിപ്പോർട്ടുകളുണ്ട്.
Also Read: തൊഴിലാളികൾക്ക് ആശ്വാസം; 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ഒഴിവാക്കി ബ്ലിങ്കിറ്റ്
നേരത്തെ, ടിവികെ പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. വിജയ്‌യെ ഇന്നലെയാണ് ചോദ്യം ചെയതത്. കരൂർ ദുരന്ത സമയത്ത് വിജയ് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.
കരൂരിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ വിജയ് തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഡിഎംകെ സർക്കാരിന്റെ പ്രതികാര നടപടികളിൽ നിന്ന് രക്ഷപ്പെടാൻ സിബിഐ അന്വേഷണം സഹായിക്കുമെന്നായിരുന്നു വിജയ‌്‍യുടെ പ്രതീക്ഷ.
Also Read: ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ശത്രുവിന്റെ ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് കരസേനാ മേധാവി
സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ആദ്യ ദിവസം 38 പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. ദുരിതബാധിതരായ കുടുംബങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ച് നേരിൽ കണ്ട വിജയ് മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു.
Read More: അമേരിക്കയുടെ ഇരട്ട നികുതി സമ്മർദ്ദങ്ങൾക്കിടെ ബ്രിക്സ് നയം വ്യക്തമാക്കി എസ്. ജയശങ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us