കൊല്‍ക്കത്ത : അമര്‍ത്യാ സെന്നിനെ ആസ്പദമാക്കി സുമന്‍ ഘോഷ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രത്തില്‍ ആറു രംഗങ്ങള്‍ മുറിച്ചുകളഞ്ഞാല്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നറിയിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് സംവിധായകനു ഔദ്യോഗികമായി നോട്ടീസ് അയച്ചു.

‘ദി ആര്‍ഗ്യുമെന്ററ്റീവ് ഇന്ത്യന്‍’ എന്നുപേരിട്ട ഡോക്യുമെന്ററി ചിത്രത്തിലെ ആറു രംഗങ്ങള്‍ മുറിച്ചുകളയണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം. ‘പശു’, ‘ഹിന്ദു ഇന്ത്യ’, ‘ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ഇന്ത്യാവീക്ഷണം’, ‘ഗുജറാത്ത്’ എന്നീ വാക്കുകള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്തിവെക്കാന്‍ തീരുമാനിച്ചത്.

” ഇന്നലെയാണ് ഡോക്യുമെന്ററിയിലെ ആറു പദപ്രയോഗങ്ങള്‍ നിശബ്ദമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സുമന്‍ ഘോഷിനു ഇ മെയില്‍ അയച്ചത്. ഇനി അതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. വേണമെങ്കില്‍ അദ്ദേഹത്തിനു റിവ്യൂ കമ്മിറ്റിയെ സമീപിക്കാം” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ടിഫിക്കേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Read More : പശു എന്ന് മിണ്ടരുത്; നോബല്‍ ജേതാവ് അമര്‍ത്യാ സെന്നിനെ വിലക്കി സെന്‍സര്‍ ബോര്‍ഡ്

” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ടിഫിക്കേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട് എന്ന് ഞാന്‍ മാദ്ധ്യമങ്ങള്‍ വഴിയാണ് അറിയുന്നത്. അതിന്‍റെ എഴുത്തുപ്രതി എനിക്ക് കിട്ടണമത്രെ. ഇമെയില്‍ സന്ദേശം ഞാന്‍ നോക്കാം. പക്ഷെ എന്‍റെ നിലപാടുകളില്‍ ഒന്നും മാറ്റമില്ല. അമര്‍ത്യാ സെന്നിനെകുറിച്ചുള്ള ഡോക്യുമെന്ററിയിലെ ചില ഭാഗങ്ങളും പ്രഭാഷണങ്ങളും മാത്രം എടുത്തുകളയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അടുത്ത നടപടി എന്താണ് എന്ന് ഞാന്‍ ഉടന്‍ തന്നെ തീരുമാനിക്കും” സംവിധായകന്‍ സുമന്‍ ഘോഷ് പറഞു.

“അതെ ജൂലൈ 11നു നടന്ന പ്രദര്‍ശനത്തിനു ശേഷം ആറു ഭാഗങ്ങള്‍ നിശബ്ദമാക്കണമെന്ന് അവര്‍ എന്നോട് വാക്കാല്‍ പറഞ്ഞിരുന്നു. ‘ഗുജറാത്ത്’, ‘ഇന്ത്യയില്‍’, ‘ഹിന്ദു’, ‘പശു’ എന്നിവരോക്കെയാണത്. സംവിധായകന്‍ സുമന്‍ ഘോഷ് പറഞ്ഞു.

സംവിധായകന് അടുത്ത പടിയായി ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണലിനേയോ റിവൈസിങ് കമ്മിറ്റിയേയോ സമീപിക്കാന്‍ സാധിക്കും. എന്നിട്ടും പ്രശ്നപരിഹാരത്തിലെത്തിയില്ലായെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്.

Read More : ലിപ്സ്റ്റിക് ഏന്തുന്ന ‘നടുവിരല്‍ നമസ്കാരം’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ