ന്യൂഡൽഹി: കർണാടക – തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിലുളള കാവേരി നദീജല തർക്കത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എന്താണ് കാലതാമസം എന്ന് ചോദിച്ച കോടതി ഈ വിധി നടപ്പിലാക്കാനുളള കരട് പദ്ധതി ഒരു മാസത്തിനകം സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇരു സംസ്ഥാനങ്ങൾക്കും ജലം എങ്ങിനെ വിതരണം ചെയ്യണം എന്നതിൽ കരട് രേഖ എത്രയും വേഗം തയ്യാറാക്കണം. കാവേരി ജലവിനിയോഗ ബോർഡ് ഉടനടി രൂപീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് മെയ് മൂന്നിന് വീണ്ടും വാദം കേൾക്കാമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് വരെ തമിഴ്‌നാടും, കർണാടകവും സമാധാനം പാലിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ട് വച്ചു.

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സമയം അനുവദിക്കണമെന്നാണ് നേരത്തേ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ