കാവേരി നദീജല തര്‍ക്കം: സുപ്രീംകോടതി വിധി ഇന്ന്; കനത്ത സുരക്ഷ

വിധി എന്തായാലും അത് മൂന്ന് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങളെ ബാധിക്കും

ന്യൂഡല്‍ഹി: ഇരുപത് വര്‍ഷമായി തുടരുന്ന കാവേരി ജലതര്‍ക്കത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. രണ്ടായിരത്തി ഏഴിലെ കാവേരി ട്രൈബ്യൂണലിന്‍റെ വിധി ചോദ്യം ചെയ്ത് തമിഴ്നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കാവേരിയില്‍ നിന്ന് 99.8 ടി.എം.സി ജലം വിട്ടുകിട്ടണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

2017 സെ​ബ​പ്റ്റം​ബ​ർ 20നു ​ന​ട​ന്ന നീ​ണ്ട വാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം 2007ലെ ​കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക പ​രി​ഹാ​രം ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​ക്കെ​തി​രേ കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ൾ സു​പ്രീം​കോ​ട​തി മാ​റ്റിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിധി എന്തായാലും അത് മൂന്ന് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങളെ ബാധിക്കും. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കര്‍ഷകര്‍ ജലസേചനത്തിന് ഏറെ ആശ്രയിക്കുന്നത് കാവേരിയെയാണ്. ബെംഗളൂരു പോലെയുളള നഗരങ്ങളില്‍ കുടിവെളളത്തിന് ഉപയോഗിക്കുന്നതും നദിയിലെ വെളളമാണ്.

കാവേരിയെ അഭിമാനമായി കാണുന്ന കര്‍ണാടകയില്‍ തര്‍ക്കം പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. പ്രതികൂലമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെങ്കില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും. കാവേരി തര്‍ക്കത്തില്‍ തമിഴ്നാടിന് വേണ്ടി മുന്നില്‍ നിന്ന ജയലളിത പലപ്പോഴും വിഷയത്തില്‍ കര്‍ണാടകയുമായി ഉരസിയിട്ടുണ്ട്. അനുകൂലമാണ് വിധിയെങ്കില്‍ തമിഴ്നാട്ടിലെ ഭരണപാര്‍ട്ടിയായ എഐഎഡിഎംകെയ്ക്ക് അത് ഊര്‍ജമാകും.

നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരി നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അത്‌ എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം.

തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി.എഫ്‌. റ്റി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തിൽ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയിൽ 1959-ൽ കർണാടക ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട്‌ പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയിൽ അണക്കെട്ടുണ്ടാക്കാൻ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിർപ്പു ശക്തമായി. എന്നാൽ പഴയ കരാർ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാകയാൽ കാലഹരണപ്പെട്ടുവെന്നായിരുന്നു കർണ്ണാടകത്തിന്റെ വാദം.

1970 മുതൽ കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാൻ തുടങ്ങി. 1974-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. തുടർന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസരിച്ച്‌ 1991-ൽ വി.പി.സിങ് സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന്‌ 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

തമിഴ്‌നാടും കർണ്ണാടകവും തമ്മിലുള്ള തർക്കം തുടർന്നുകൊണ്ടിരിക്കുന്നു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉൾപ്പെടുന്നതുകൊണ്ട്‌ കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങൾ ന്യായികരിച്ചുകൊണ്ട്‌ ഈ തർക്കങ്ങളിൽ ഇടപെടുകയുണ്ടായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cauvery verdict today what is this dispute

Next Story
ചുവപ്പ് കണ്ടാല്‍ വണ്ടി നില്‍ക്കും പോലെ ‘ചുവപ്പിന്റെ കീഴില്‍’ ത്രിപുരയിലെ വികസനം നിലച്ചു: പ്രധാനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com