ചെന്നൈ: കാവേരി നദീ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘നിഷ്‌ക്രിയത്വത്തില്‍’ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനിടയിലാണ് യുവാവിന്റെ ആത്മഹത്യാ ശ്രമം.
ഇറോഡ് ജില്ലയിലെ ധര്‍മലിംഗത്തില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചുകാരനാണ് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ഇറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ എതിര്‍ത്തുകൊണ്ട് ചുമരില്‍ ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമാണ് യുവാവ് സ്വയം തീകൊളുത്തിയത്.
Read More : ട്വിറ്ററില്‍ ഗ്ലോബല്‍ ട്രെന്‍ഡായി #GoBackModi
“കാവേരി തമിഴ്‌നാട് ജനതയുടെ ജീവജലമാണ്. എന്നിട്ടും മുഖ്യമന്ത്രി കെ.പളനിസ്വാമിയും പ്രധാനമന്ത്രി മോദിയും കാവേരി മാനേജ്മെന്റ് ബോര്‍ഡ് നിര്‍മിക്കാനായ് ഒന്നും തന്നെ ചെയ്തിട്ടില്ല. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ ഞാന്‍ എതിര്‍ക്കുന്നു” ആത്മഹത്യാ ശ്രമത്തിന് മുന്‍പ് യുവാവ് തന്റെ വീട്ടിലെ ചുമരില്‍ കുറിച്ചു.
കാവേരി നദീ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ പല ഭാഗത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിവിധ തമിഴ് സംഘടനകളും സാമൂഹിക സാംസ്കാരിക സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചെന്നൈ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഐഐടിയില്‍ വച്ച് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശി. #ModiGoBack എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ഗ്ലോബലി ട്രെന്‍ഡിങ്ങാണ്.
Read More : ‘മോദി, നിങ്ങള്‍ ഭീരുവാണ്, ഇന്ത്യ കണ്ടതിലേറ്റവും വലിയ ഭീരു’; മോദിയെ പരിഹസിച്ച് വൈക്കോ- വീഡിയോ