ചെന്നൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവാണ് നരേന്ദ്ര മോദിയെന്ന് എംഡിഎംകെ നേതാവ് വൈക്കോ. മുപ്പത്തിയാറടി ഇഞ്ച്‌ ശരീരമുള്ള ഫയല്‍വാനല്ലേ, എന്തിനായിരുന്നു റോഡിലെ പോകാതെ അദ്ദേഹം ഹേലികോപ്റ്ററില്‍ പോയത് എന്നായിരുന്നു വൈക്കോയുടെ പരിഹാസം. മോദിയെപ്പോലെ വലിയ ഭീരുവിനെ ഇതുവരെ ഇന്ത്യ കണ്ടിട്ടില്ല എന്നു പറഞ്ഞ നേതാവ് കരിംകൊടിയെ പ്രധാനമന്ത്രിക്ക് പേടിയാണോ എന്നും ആരാഞ്ഞു. പ്രധാനമന്ത്രിയുടെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എംഡിഎംകെ നേതാവിന്റെ പരിഹാസം.

കാവേരി നദീ പ്രശ്നം വീണ്ടും തമിഴ്നാട്ടിലെ സജീവ രാഷ്ട്രീയ ചര്‍ച്ചയായി നില്‍ക്കെയാണ് പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിക്കുന്നത്. പ്രതിഷേധക്കാര്‍ മോദിക്കെതിരെ കരിംകൊടി വീശി. തമിഴ് സംഘടനകളുടെ പ്രതിഷേധത്തില്‍ ചെന്നൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധം കണക്കിലെത്ത് ഐഐടിയും തൊട്ടടുത്തുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും റോഡ്‌ മാര്‍ഗം ഉപേക്ഷിച്ച് ഹെലികോപ്റ്റര്‍ വഴിയാണ് മോദി സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ വഴി യാത്ര ചെയ്യുന്നു എന്നറിഞ്ഞ പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകളും പറത്തി വിട്ടു. മോദിയുടെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെതിരെയുള്ള #GoBackModi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook